ക്യാപ്റ്റന്‍മാരുടെ ആ റെക്കോര്‍ഡ് കെയ്ന്‍ വില്യംസണ്.... മറികടന്നത് മുന്‍ ശ്രീലങ്കന്‍ താരത്തെ
ലണ്ടന്‍: ന്യൂസിലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഇത് മികച്ച ലോകകപ്പാണ്. ഫൈനലില്‍ തകര്‍പ്പനൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് വില്യംസണ്‍. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് വില്യംസണ്‍ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീലങ്കന്‍ മുന്‍ താരം മഹേല ജയവര്‍ധനെയുടെ റെക്കോര്‍ഡാണ് വില്യംസണ്‍ മറികടന്നത്. അതേസമയം ഇത് എക്കാലത്തെയും മികച്ച റെക്കോര്‍ഡാണ്.

മത്സരത്തില്‍ ഒരു റണ്‍സെടുത്താല്‍ തന്നെ വില്യംസണ്‍ ഈ റെക്കോര്‍ഡ് ഭേദിക്കുമായിരുന്നു. 30 റണ്‍സെടുത്താണ് വില്യംസണ്‍ പുറത്തായത്. മഹേല ജയവര്‍ധന 007ലെ ലോകകപ്പില്‍ 548 റണ്‍സ് നേടിയാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 11 ഇന്നിംഗ്‌സുകളിലായിരുന്നു ജയവര്‍ധനെയുടെ നേട്ടം. അതേസമയം വില്യംസന്റെ നേട്ടം പത്ത് ഇന്നിംഗ്‌സുകളില്‍ നിന്നാണ്. മത്സരത്തില്‍ ലിയാം പ്ലങ്കറ്റിന്റെ പന്തിലാണ് വില്യംസണ്‍ പുറത്തായത്.
ന്യൂസിലന്റ് നായകന് ടൂര്‍ണമെന്റില്‍ ഇതുവരെ 578 റണ്‍സുണ്ട്. ടോപ് സ്‌കോറര്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് അദ്ദേഹം. അതേസമയം ഫൈനലില്‍ ടോപ് സ്‌കോറര്‍ പട്ടികയിലുള്ള രണ്ട് പേര്‍ കുറഞ്ഞ റണ്‍സിന് പുറത്തായതോടെ രോഹിത് ശര്‍മ ഔദ്യോഗികമായി ടോപ് സ്‌കോറര്‍ ആയിരിക്കുകയാണ്. വില്യംസണ്‍ നേരത്തെ ഇന്ത്യക്കെതിരെയും മികച്ച പ്രകടനം നടത്തിയിരുന്നു.
നേരത്തെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിലാണ് വില്യംസണ്‍ 500 റണ്‍സ് നേട്ടം സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ 500 റണ്‍സ് നേടുന്ന ആദ്യ താരമായും വില്യംസണ്‍ മാറിയിരുന്നു. ഇതുവരെ 600 റസിന് മുകളില്‍ മൂ് താരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്. ഷാക്കി് അല്‍ഹസനും ഡേവിഡ് വാര്‍ണറും 600 റണ്‍സിന് മുകളില്‍ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications