വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്രീഡിയുമായി പൊരിഞ്ഞ പോര്... പക്ഷെ ഗംഭീറിന് പാക് ടീമില്‍ ഒരു സുഹൃത്തുണ്ട്! ആരെന്നറിയാം

കമ്രാന്‍ അക്മലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

കറാച്ചി: ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ദില്ലിയില്‍ നിന്നുള്ള ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീറും പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയും തമ്മിലുള്ള ശത്രുത വളരെ കുപ്രസിദ്ധമാണ്. തക്കം കിട്ടുമ്പോഴെല്ലാം ഇരുവരും ഇപ്പോഴും സമൂഹ മാധ്യമങ്ങള്‍ വഴി കൊമ്പുകോര്‍ക്കാറുമുണ്ട്. പലപ്പോഴും കടുത്ത ഭാഷയിലാണ് ഇരുവരും തമ്മില്‍ വാക്‌പോരില്‍ ഏര്‍പ്പെടാറുള്ളത്.

ഹാപ്പി ബെര്‍ത്ത് ഡേ ഹിറ്റ്മാന്‍... ഡബിളിലും മെഗാ ഹിറ്റ്, തുടക്കം ഓസീസിനെതിരേഹാപ്പി ബെര്‍ത്ത് ഡേ ഹിറ്റ്മാന്‍... ഡബിളിലും മെഗാ ഹിറ്റ്, തുടക്കം ഓസീസിനെതിരേ

ഞെട്ടിച്ച് സ്‌റ്റെയ്ന്‍... ഓള്‍ ടൈം ഇലവനില്‍ ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല! നിരവധി സര്‍പ്രൈസുകള്‍ഞെട്ടിച്ച് സ്‌റ്റെയ്ന്‍... ഓള്‍ ടൈം ഇലവനില്‍ ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല! നിരവധി സര്‍പ്രൈസുകള്‍

എന്നാല്‍ കളി നിര്‍ത്തിയ ശേഷവും പാകിസ്താന്‍ ടീമില്‍ അഫ്രീഡിയുമായി ഗംഭീര്‍ ശത്രുത കാത്തു സൂക്ഷിക്കുന്നുന്നെങ്കിലും അതേ ടീമില്‍ തന്നെ നല്ലൊരു സുഹൃത്തും അദ്ദേഹത്തിനുണ്ട്. പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ഈ താരം തന്നെയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

ഗംഭീര്‍-അക്മല്‍ സൗഹൃദം

കമ്രാന്‍ അക്മലാണ് ഗംഭീറുമായി തനിക്കു കളിക്കളത്തിനു പുറത്ത് അടുത്ത സൗഹൃദമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഗംഭീറിനെപ്പോലെ കളിക്കളത്തില്‍ വളരെ വൈകാരികമായി പ്രതികരിക്കുന്ന താരമാണ് അക്മല്‍. എതിര്‍ ടീമിലെ താരവുമായി കൊമ്പുകോര്‍ക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിട്ടില്ല. പലപ്പോഴും ഇത് ഏറ്റുമുട്ടലിന്റെ വക്കിലുമെത്തിയിട്ടുണ്ട്. ടീമംഗങ്ങളും അംപയര്‍മാരും ഇടപെട്ടായിരുന്നു രംഗം ശാന്തമാക്കിയിരുന്നത്.

കളിക്കളത്തില്‍ കൊമ്പുകോര്‍ത്തു

ഒരു തവണ കളിക്കളത്തില്‍ വച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനിടെ ഗംഭീറും അക്മലും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായികുന്നു. 2010ല്‍ നടന്ന ഏഷ്യാ കപ്പിനിടെയായിരുന്നു ഇത്. ശ്രീലങ്ക വേദിയായ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഗംഭീര്‍ ബാറ്റ് ചെയ്യുന്നതിനിടെ അക്മല്‍ പല തവണ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയായിരുന്നു.
ഇതില്‍ അസ്വസ്ഥനും കുപിതനുമായ ഗംഭീര്‍ അക്മലിനെതിരേ തിരിയുകയും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടക്കുകയും ചെയ്തു. ഇത് അതിരുവിടുമെന്ന് ഉറപ്പായതോടെ അംപയര്‍മാര്‍ ഇടപെട്ടാണ് ഇരുവരെയും മാറ്റിയത്.

നല്ല സുഹൃത്ത്

തെറ്റിദ്ധാരണയും കളിയിലെ സമ്മര്‍ദ്ദവും കാരണമുണ്ടായ പെരുമാറ്റം മാത്രമായി ഗംഭീറുമായുള്ള അന്നത്തെ ഏറ്റുമുട്ടലിനെ കണ്ടാല്‍ മതി. ഗംഭീറും താനും നല്ല സുഹൃത്തുക്കളാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ നിരവധി മല്‍സരങ്ങളില്‍ തങ്ങള്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് പര്യടനങ്ങള്‍ക്കിടെ അഅന്നു നിരന്തരം ഗംഭീറുമായി കണ്ടു മുട്ടാറുണ്ടായിരുന്നുവെന്നും ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്നും അക്മല്‍ വെളിപ്പെടുത്തി.
പാകിസ്താനു വേണ്ടി 53 ടെസ്റ്റുകളിലും 157 ഏകദിനങ്ങളിലും 58 ടി20കളിലും അക്മല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ 2017നു ശേഷം അദ്ദേഹം ദേശീയ ടീമിനു പുറത്താണ്.

ഇഷാന്തുമായുള്ള ഉടക്ക്

ഗംഭീറുമായുള്ള ഏറ്റുമുട്ടല്‍ പോലെ തന്നെ 2012ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരയ്ക്കിടെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുമായും അക്മല്‍ കളിക്കളത്തില്‍ കൊമ്പുകോര്‍ത്തിരുന്നു.
ഗംഭീറുമായുള്ള അന്നത്തെ വാക് പോര് പോലെ തന്നെ ഇഷാന്തുമായുള്ള ഏറ്റുമുട്ടലിനെയും കണ്ടാല്‍ മതി. കളിക്കളത്തില്‍ സാധാരണ താന്‍ അധികം സംസാരിക്കാറില്ല. ഗൗതമും ഇഷാന്തും നല്ല വ്യക്തികളാണ്. അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നു, അവര്‍ക്കു തിരിച്ചും അങ്ങനെ തന്നെ. കളിക്കളത്തില്‍ എന്തൊക്കെ സംഭവിക്കുന്നോ അതൊക്കെ അവിടെ തന്നെ അവസാനിക്കുമെന്നും അക്മല്‍ വിശദമാക്കി.

Story first published: Thursday, April 30, 2020, 12:59 [IST]
Other articles published on Apr 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X