Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എ ഫോര്‍ അക്മാല്‍ ഡി ഫോര്‍ ഡ്രോപ് '; ക്യാച്ച് നഷ്ടപ്പെടുത്തിയ കമ്രാന്‍ അക്മലിനെതിരേ ട്രോള്‍മഴ

കറാച്ചി: മോശം കീപ്പിങ്ങിന്റെ പേരില്‍ പല തവണ പഴികേള്‍ക്കേണ്ടി വന്നിട്ടുള്ള താരമാണ് പാകിസ്ഥാന്റെ കമ്രാന്‍ അക്മല്‍. അനായാസമായ പല ക്യാച്ചും നഷ്ടപ്പെടുത്തിയ വിവാദങ്ങള്‍ക്ക് ഇരയായിട്ടുള്ള താരം പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണിലും പതിവ് തെറ്റിച്ചില്ല. പിഎസ്എല്ലിലെ പെഷവാര്‍ സല്‍മിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് അനായാസ ക്യാച്ച് കമ്രാന്‍ അക്മല്‍ കൈവിട്ടത്. പെഷവാറിന്റെ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന് അവസാന 10 പന്തില്‍ ജയിക്കാന്‍ 50 റണ്‍സ് വേണ്ടിയിരുന്നു. ഹസന്‍ അലി എറിഞ്ഞ 18ാം ഓവറിലെ മൂന്നാം പന്തിലാണ് നാടകീയമായ സംഭവം.

ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരാജയം ഉറപ്പിച്ച അവസ്ഥയിലാരുന്നു ഗ്ലാഡിയേറ്റേഴ്‌സ്. വാലറ്റക്കാരന്‍ സുഹൈല്‍ ഖാന്‍ ഉയര്‍ത്തിയടിച്ച പന്ത് കീപ്പറുടെ തൊട്ടുമുകളിലേക്ക് ഉയര്‍ന്നുപൊങ്ങി. അനാസായമായി കൈപ്പിടിയിലൊതുക്കാമായിരുന്ന ക്യാച്ച് കമ്രാന്‍ നഷ്ടപ്പെടുത്തി. താരത്തിന്റെ ഗ്ലൗവില്‍ ഉരസി പന്ത് നിലത്ത് വീണു. സഹതാരങ്ങള്‍ കമ്രാനെ ആശ്വസിപ്പിച്ചെങ്കിലും കാണികള്‍ക്കും കമന്റേറ്റര്‍മാര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചില്ല. അതും താഴെയിട്ടോ?എന്താണ് അദ്ദേഹം ചെയ്യുന്നതെന്നാണ് കമന്റേറ്റര്‍ പ്രതികരിച്ചത്. കമ്രാന്റെ ക്യാച്ച് നഷ്ടപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

kamran-akmal

താരത്തിനെതിരേ വലിയ രീതിയിലുള്ള ട്രോളുകളാണുയരുന്നത്. എ ഫോര്‍ കമ്രാന്‍ ഡി ഫോര്‍ ട്രോപ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ അടുത്ത് പാകിസ്താന്‍ ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരേ പ്രതിഷേധവുമായി കമ്രാന്‍ രംഗത്തെത്തിയിരുന്നു.നിലവിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മികച്ച താരം താനാണെന്നും തന്റെ കരിയര്‍ പരിശോധിച്ച് ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്നുമാണ് കമ്രാന്‍ പറഞ്ഞത്.ഇനിയും തഴഞ്ഞാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്നില്‍ പരാതിയുമായി പോകേണ്ടി വരുമെന്നും കമ്രാന്‍ കഴിഞ്ഞിടെ പറഞ്ഞിരുന്നു.

Story first published: Friday, March 6, 2020, 19:25 [IST]
Other articles published on Mar 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+