Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം രഹാനെ, ഇനി കാര്‍ത്തിക്? തുടരെ അഞ്ചിലും പിഴച്ച കാര്‍ത്തികിനെ നീക്കുമോ? കാലിസ് പറയുന്നത്...

തുടരെ അഞ്ചിലും പിഴച്ച കാര്‍ത്തികിനെ നീക്കുമോ? | Oneindia Malayalam

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ ഈ സീസണില്‍ നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ആദ്യത്തെയാള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരുന്നു. സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു ഇത്. പകരക്കാരനായി സ്റ്റീവ് സ്മിത്തിനെ ശേഷിച്ച മല്‍സരങ്ങള്‍ക്കുള്ള രാജസ്ഥാന്റെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.
ഇനി അടുത്തതായി ആരുടെയെങ്കിലും നായകസ്ഥാനം തെറിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

നിലവില്‍ നായകസ്ഥാനത്ത് ഏറ്റവുമധികം ഭീഷണിയുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനാണ്. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളിലും കെകെആര്‍ തോറ്റിരുന്നു. സീസണല്‍ 10 മല്‍സരങ്ങള്‍ കളിച്ച കെകെആറിന് നാലെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. എട്ടു പോയിന്റുമായി ആറാംസ്ഥാനത്താണ് മുന്‍ ചാംപ്യന്‍മാര്‍. ഇതോടെയാണ് കാര്‍ത്തികിനെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

കോച്ച് കാലിസിന്റെ പ്രതികരണം

കോച്ച് കാലിസിന്റെ പ്രതികരണം

കാര്‍ത്തികിനെ കെകെആറിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പുറത്താക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കോച്ച് ജാക്വിസ് കാലിസ് തള്ളി. അത്തരമൊരു കാര്യം ഇതുവരെ തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
കാര്‍ത്തികിനെ മാറ്റാന്‍ തല്‍ക്കാലം ആലോചിക്കുന്നില്ല. അതുമായി ബന്ധപ്പെട്ട് തങ്ങള്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടുമില്ലെന്നും കെകെആറിന്റെ മുന്‍ താരം കൂടിയായിരുന്ന കാലിസ് അറിയിച്ചു.

കാര്‍ത്തിക് ഫോമിലേക്കുയരുമെന്ന് പ്രതീക്ഷ

കാര്‍ത്തിക് ഫോമിലേക്കുയരുമെന്ന് പ്രതീക്ഷ

ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും കെകെആറിനു വേണ്ടി മോശം പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവയ്ക്കുന്നത്. ഇനിയുള്ള മല്‍സരങ്ങളില്‍ കാര്‍ത്തികിന് വലിയ സ്‌കോര്‍ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കാലിസ് പറഞ്ഞു. കാര്‍ത്തികിന്റെ സംഭാവന ടീമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും വെറും 16.71 ആണ് കാര്‍ത്തികിന്റെ ബാറ്റിങ് ശരാശരി.

കിരീടപ്രതീക്ഷ കൈവിട്ടിട്ടില്ല

കിരീടപ്രതീക്ഷ കൈവിട്ടിട്ടില്ല

പോയിന്റ് പട്ടികയില്‍ ആറാമതാണെങ്കിലും കെകെആര്‍ ഇപ്പോഴും കിരീടപ്രതീക്ഷ കൈവിട്ടിട്ടില്ലെന്നു കാലിസ് വ്യക്തമാക്കി. 2014ല്‍ ഗൗതം ഗംഭീര്‍ നായകനായിരുന്നപ്പോള്‍ തുടര്‍ച്ചയായി ഒമ്പതു കളികളില്‍ വെന്നിക്കൊടി പാറിച്ച് കെകെആര്‍ കിരീടം സ്വന്തമാക്കിയിരുന്നു. അന്നത്തെ നേട്ടത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാന്‍ ടീം ശ്രമിക്കണം. സീസണില്‍ ഇനിയുള്ള മല്‍സരങ്ങള്‍ കെകെആറിനു ഫൈനലിനു തുല്യമാണ്. എല്ലാ കളികളിലും ജയിച്ച് ടീമിന് മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാലിസ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 24, 2019, 10:02 [IST]
Other articles published on Apr 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+