വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബോളിവുഡില്‍ ക്രിക്കറ്റ് താരമായി; ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിലെത്തി

മുംബൈ: ക്രിക്കറ്റ് കളിക്കുന്ന കുട്ടിയായി അഭിനയിച്ച താരം ഇനി ഐപിഎല്ലില്‍. 2020 സീസണിലേക്കുള്ള ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിലാണ് ബോളിവുഡ് താരം ദിഗ് വിജയ് ദേശ്മുഖ് എത്തിയിരിക്കുന്നത്. ഐപിഎല്ലിലെത്തിയ ദേശ്മുഖിന് ഇത് സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ്. സിനിമയില്‍ മികച്ച ബാറ്റിങ് നടത്തുന്ന ബാലതാരമായാണ് ദിഗ്‌വിജയ് അഭിനയിച്ചത്. ജീവിതത്തിലാകട്ടെ പേസ് ബൗളറും.

ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്. 2013ല്‍ പുറത്തിറങ്ങിയ കൈ പോ ചെ എന്ന സിനിമയിലെ ബാലതാരമായിരുന്നു ദേശ്മുഖ്. ചേതന്‍ ഭഗത്തിന്റെ നോവലിനെ ആധാരമാക്കി പുറത്തിറങ്ങിയ സിനിമയില്‍ സുശാന്ത് സിങ് മുഖ്യ വേഷത്തിലെത്തി. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി നടത്തിയ പ്രകടനമാണ് ഐപിഎല്ലിലും എത്തിച്ചത്.

digvijaydeshmukh

<strong>ഐപിഎല്‍ 2020: പിയൂഷ് ചൗള ചെന്നൈയ്ക്ക് പാഴ്ചിലവോ? കാരണമിതാണ് </strong>ഐപിഎല്‍ 2020: പിയൂഷ് ചൗള ചെന്നൈയ്ക്ക് പാഴ്ചിലവോ? കാരണമിതാണ്

ബോളിവുഡില്‍ ബാലതാരമായി മിന്നിയെങ്കിലും ഒരിക്കലും അഭിനയത്തിന്റെ വഴി സ്വീകരിക്കാന്‍ ദേശ്മുഖ് തയ്യാറായിരുന്നില്ല. എക്കാലവും ക്രിക്കറ്റിനെ മാത്രം സ്‌നേഹിച്ച യുവതാരത്തിന് ഒടുവില്‍ അര്‍ഹിച്ച അംഗീകാരവും ലഭിച്ചു. ജസ്പ്രീത് ബുംറ, ലസിത് മലിംഗ തുടങ്ങിയ ലോകോത്തര താരങ്ങള്‍ കളിക്കുന്ന മുംബൈ ഇന്ത്യന്‍സില്‍ ബൗളറായി എത്തിയത് സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് ദേശ്മുഖിന്റെ പ്രതികരണം.

സിനിമയുടെ പേരില്‍ തന്നെ മറ്റുള്ളവര്‍ തിരിച്ചറിയുന്നത് തനിക്കിഷ്ടമല്ല. അത് എന്നെ ദേഷ്യംപിടിപ്പിക്കും. ക്രിക്കറ്റ് കളിക്കുന്നതുകൊണ്ടുമാത്രമാണ് സിനിമയില്‍ ചില സീനുകളില്‍ എത്തിയത്. ക്രിക്കറ്ററാവുകയെന്നതാണ് എക്കാലത്തേയും ആഗ്രഹം. സിനിമയ്ക്കുവേണ്ടി കുറച്ചുകാലം ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നത് തനിക്ക് ദോഷം ചെയ്തു. ഇനിയും അത്തരമൊരുകാര്യം ഒരിക്കലും ആവര്‍ത്തിക്കില്ലെന്നും ദേശ്മുഖ് പറഞ്ഞു.

Story first published: Saturday, December 21, 2019, 14:18 [IST]
Other articles published on Dec 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X