വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റബാദ പറയുന്നു, കഴിഞ്ഞതവണ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കാന്‍ കാരണമിത്

Kagiso Rabada Expresses Disappointment Over Pitches During The Last Test Tour | Oneindia Malayalam

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ പര്യടനത്തിനുള്ള ഒരുക്കങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാംപില്‍ തകൃതിയായി നടക്കുകയാണ്. സെപ്തംബര്‍ – ഒക്ടോബര്‍ മാസക്കാലയളവില്‍ മൂന്നുവീതം ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കളിക്കുക. ശേഷം അടുത്തവര്‍ഷം മാര്‍ച്ചില്‍ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായി പ്രോട്ടീസ് സംഘം ഇന്ത്യയില്‍ വീണ്ടും പറന്നിറങ്ങും. മൂന്നു വര്‍ഷം മുന്‍പാണ് പരമ്പര കളിക്കാന്‍ ദക്ഷിണാഫ്രിക്ക ഏറ്റവും അവസാനമായി ഇന്ത്യയില്‍ എത്തിയത്. അന്ന് ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ പേസ് ബൗളര്‍ കഗീസോ റബാദയുമുണ്ടായിരുന്നു.

ജയത്തോടെ തുടക്കം

ട്വന്റി-20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയെങ്കിലും ടെസ്റ്റ് പരമ്പരയില്‍ ഏല്‍ക്കേണ്ടി വന്ന ദാരുണ പരാജയം ദക്ഷിണാഫ്രിക്കയ്ക്കും റബാദയ്ക്കും ഇപ്പോഴും മറക്കാനാവുന്നില്ല. ആദ്യം മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര 2-0 എന്ന നിലയ്ക്ക് ദക്ഷിണാഫ്രിക്ക തൂത്തുവാരി. അഞ്ചു മത്സരങ്ങടങ്ങിയ ഏകദിന പരമ്പര 3-2 എന്ന കണക്കിനും കീഴടക്കിയപ്പോള്‍ ടെസ്റ്റില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന് പ്രോട്ടീസ് സംഘം ധരിച്ചു.

ടെസ്റ്റിൽ തോറ്റു

എന്നാല്‍ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര, 3-0 എന്ന നിലയില്‍ തോല്‍ക്കേണ്ടി വന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായി. അന്ന് ഏഴു ഇന്നിങ്‌സുകള്‍ കളിച്ചെങ്കിലും 200 റണ്‍സിന് മുകളില്‍ ദക്ഷിണാഫ്രിക്ക സ്‌കോര്‍ ചെയ്തത് ഒരിക്കല്‍ മാത്രം. ഏകദിന പരമ്പരയില്‍ പത്തു വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ റബാദയാകട്ടെ, മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു വിക്കറ്റുകള്‍ മാത്രമാണ് കണ്ടെത്തിയത്.

ചതിച്ചത് പിച്ച്

ഇപ്പോള്‍ വീണ്ടും ഇന്ത്യന്‍ പര്യടനം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, കഴിഞ്ഞതവണ ടെസ്റ്റില്‍ തോല്‍ക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് കഗീസോ റബാദ. പിച്ചിന്റെ നിലവാരം അന്ന് ദക്ഷിണാഫ്രിക്കയെ ചതിച്ചെന്ന് താരം പറയുന്നു. എന്തായാലും അടുത്തിടെ ശ്രീലങ്കന്‍ പര്യടനം നടത്തിയ അനുഭവം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ദക്ഷിണാഫ്രിക്കയെ തുണയ്ക്കുമെന്നാണ് റബാദയുടെ പക്ഷം.

ഇന്ത്യയില്‍ കാത്തിരിക്കുന്നത് ദുരന്തം? എന്തിനും തയ്യാറായിക്കോ... ഡികോക്കിന്റെ മുന്നറിയിപ്പ്

ഇക്കുറി സജ്ജം

രണ്ടു ടെസ്റ്റ് മത്സരങ്ങളും അഞ്ചു ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവും ശ്രീലങ്കയില്‍ ചെന്ന് ദക്ഷിണാഫ്രിക്ക കളിച്ചിരുന്നു. ഈ അനുഭവവെളിച്ചം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ടീമിനെ കൂടുതല്‍ സജ്ജമാക്കും, റബാദ വ്യക്തമാക്കി. സെപ്തംബര്‍ 15 മുതല്‍ 22 വരെയാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പര നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. ഒക്ടോബര്‍ 23 ആം തീയതി രണ്ടാമത്തെ ടെസ്റ്റ് മത്സരവും ഇന്ത്യയില്‍ നടക്കും.

Story first published: Friday, September 6, 2019, 13:56 [IST]
Other articles published on Sep 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X