വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

3ടിസി സോളിഡാരിറ്റി കപ്പില്‍ കഗിസോ റബാദയും ക്രിസ് മോറിസും കളിക്കില്ല

കേപ്ഡൗണ്‍: പ്രഥമ 3ടിസി സോളിഡാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരങ്ങളായ കഗിസോ റബാദയും ക്രിസ് മോറിസും സിസാന്ത മഗാലയും പിന്മാറി. ശനിയാഴ്ച സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരത്തില്‍ നിന്നാണ് മൂവരും പിന്മാറിയത്. റബാദയും മഗാലയും ബന്ധുവിന്റെ മരണത്തെത്തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെങ്കിലും ക്രിസ് മോറിസ് ടൂര്‍ണമെന്റ് കളിക്കാത്തതെന്തെന്ന് വ്യക്തമല്ല. മൂവര്‍ക്കും പകരമായി താന്‍ഡോ എന്‍ഡിനി, ജെറാഡ് കോറ്റ്‌സി, ജോറിന്‍ ഫോര്‍ട്ടിന്‍ എന്നിവര്‍ കളിക്കും. ക്രിക്കറ്റില്‍ വലിയ മാറ്റമുണ്ടാക്കുന്ന മത്സരമായിരിക്കും 3ടിസി. എട്ട് താരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് ടീമുകളാവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

36ഓവറാവും മത്സരം നടക്കുക. രണ്ട് ഘട്ടമായാവും മത്സരം നടക്കുക. ആദ്യ 18 ഓവറിലെ ആദ്യ ഒമ്പത് ഓവര്‍ ഒരു ടീം ബാറ്റ് ചെയ്യുമ്പോള്‍ രണ്ടാമത്തെ 9 ഓവറില്‍ അടുത്ത ടീം ബാറ്റ് ചെയ്യും. രണ്ടാം പകുതിയിലെ ആദ്യ 9 ഓവര്‍ ബാറ്റ് ചെയ്യുക ആദ്യ പകുതിയിലെ ടോപ് സ്‌കോററായ ടീമാവും. ആദ്യ പകുതിയില്‍ തുല്യ റണ്ണാണെങ്കില്‍ അതേ ബാറ്റിങ് ഓഡര്‍ രണ്ടാം പകുതിയിലും തുടരും. നേരത്തെ ജൂണ്‍ 27നായിരുന്നു മത്സരം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നീണ്ടുപോവുകയായിരുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തിലാവും മത്സരം നടക്കുക. കറുത്ത വര്‍ഗക്കാര്‍ക്കും ജീവിക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാംപെയ്‌ന് വലിയ പിന്തുണയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും നല്‍കുന്നത്.

rabada-

ടീമില്‍ റബാഗ, ലൂങ്കി എന്‍ഗിഡി തുടങ്ങിയ നിരവധി കറുത്ത വര്‍ഗക്കാരായ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. ഇവര്‍ക്ക് പിന്തുണ അറിയിച്ച് ഹാഷിം അംല, മുന്‍ താരങ്ങളായ ഹെര്‍ഷ്വല്‍ സ്മിത്ത്, ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറും മുന്‍ നായകനുമായ ഗ്രയിം സ്മിത്ത് തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കറുത്തവര്‍ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി വര്‍ണ വിവേചനത്തിനെതിരേ വലിയ ക്യാംപെയ്‌നാണ് ലോകമെങ്ങും നടന്നുകൊണ്ടിരിക്കുന്നത്. 25കാരനായ കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 43 ടെസ്റ്റില്‍ നിന്ന് 197 വിക്കറ്റും 75 ഏകദിനത്തില്‍ നിന്ന് 117 വിക്കറ്റും 24 ടി20യില്‍ നിന്ന് 30 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 18 ഐപിഎല്ലില്‍ നിന്നായി 31 വിക്കറ്റും റബാദയുടെ പേരിലുണ്ട്. 33കാരനായ ക്രിസ് മോറിസ് നാല് ടെസ്റ്റില്‍ നിന്ന് 12 വിക്കറ്റും 42 ഏകദിനത്തില്‍ നിന്ന് 48 വിക്കറ്റും 23 ടി20യില്‍ നിന്ന് 34 വിക്കറ്റും 61 ഐപിഎല്ലില്‍ നിന്നായി 69 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങുന്ന താരമാണ് മോറിസ്.

Story first published: Thursday, July 16, 2020, 18:00 [IST]
Other articles published on Jul 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X