വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി, കുംബ്ലെ, ധോണി... ക്യാപ്റ്റന്‍സിയിലെ വ്യത്യാസമെന്ത്? കുത്തക തകര്‍ത്തത് ധോണി- ശ്രീകാന്ത്

ധോണിയും ഗാംഗുലിയും തീര്‍ത്തും വ്യത്യസ്തര്‍

srikantjh

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വ്യത്യസ്ത കാലഘട്ടങ്ങളിലെ നായകരെ താരതമ്യം ചെയ്യുകയാണ് മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, എംഎസ് ധോണി തുടങ്ങിയ നായകര്‍ തമ്മിലുള്ള വ്യത്യാസമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ധോണിയെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടടു വന്നത് മുന്‍ സെലക്ടര്‍ ദിലിപ് വെങ്‌സാര്‍ക്കറായിരുന്നു. എന്നാല്‍ ശ്രീകാന്ത് മുഖ്യ സെലക്ടറായിരിക്കെയാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന നിലയിലേക്കുയര്‍ന്നത്.

അന്ന് ഫ്‌ളിന്റോഫ് പറഞ്ഞതെന്ത്? 'ആറാട്ടിന്' പിന്നിലെ കാരണം വെളിപ്പെടുത്തി യുവരാജ്അന്ന് ഫ്‌ളിന്റോഫ് പറഞ്ഞതെന്ത്? 'ആറാട്ടിന്' പിന്നിലെ കാരണം വെളിപ്പെടുത്തി യുവരാജ്

ക്യാപ്റ്റനായിരിക്കെ ടീമില്‍ ധോണിയുടെ ഫേവറിറ്റ് ആര്? വെളിപ്പെടുത്തി യുവി... ഇപ്പോള്‍ ടീമില്‍ ഇല്ല!ക്യാപ്റ്റനായിരിക്കെ ടീമില്‍ ധോണിയുടെ ഫേവറിറ്റ് ആര്? വെളിപ്പെടുത്തി യുവി... ഇപ്പോള്‍ ടീമില്‍ ഇല്ല!

ധോണി ക്യാപ്റ്റനാവുന്നതിനു മുമ്പ് ഇന്ത്യയുടെ ഏറ്റവും നേട്ടം കൊയ്ക നായകന്‍ ഗാംഗുലിയായിരുന്നു. എന്നാല്‍ ധോണിയുടെ വരവോടെ ദാദയുടെ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടുകയായിരുന്നു. രണ്ടു ലോകകപ്പുകളും ചാംപ്യന്‍സ് ട്രോഫിയുമടക്കം നിരവധി നേട്ടങ്ങളാണ് അദ്ദേഹത്തിന് കീഴില്‍ ടീം കൈവരിച്ചത്.

ടി20 ലോകകപ്പ്

2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ ടീമിനെ കിരീടത്തിലേക്കു നയിച്ചതോടെയാണ് ധോണി ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഏകദിന ടീമിന്റെയും നായകസ്ഥാനമേറ്റെടുത്ത അദ്ദേഹം തുടര്‍ന്ന് ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനാവുകയായിരുന്നു. അനില്‍ കുംബ്ലെയില്‍ നിന്നായിരുന്നു ധോണി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്.
ടെസ്റ്റില്‍ കുംബ്ലെയ്ക്കു കീഴില്‍ കളിക്കാനായതിന്റെ അനുഭവസമ്പത്ത് ക്യാപ്റ്റനെന്ന നിലയില്‍ ധോണിയെ ഏറെ സഹായിച്ചിട്ടുണ്ടെന്നു ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

വ്യത്യസ്ത നായകര്‍

2007ല്‍ ടി20 ലോകകപ്പിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടപ്പോള്‍ മികച്ച രീതിയിലായിരുന്നു ധോണി ഇന്ത്യയെ നയിച്ചത്. കിരീടവിജയം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. എല്ലായ്‌പ്പോഴും വളരെ കൂളായിരുന്നു ധോണി. താരങ്ങളെ അദ്ദേഹം പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്തു.
എന്നാല്‍ ടീമില്‍ ആക്രമണോത്സുകത കൊണ്ടുവന്നത് ഗാംഗുലിയായിരുന്നു. ധോണി അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു. കുംബ്ലെ ടെസ്റ്റ് ടീമിനെ നയിച്ചിരുന്നപ്പോള്‍ കീഴില്‍ കളിക്കാനായത് ധോണിയെ പലതും പഠിക്കാന്‍ സഹായിച്ചു. ടെസ്റ്റില്‍ ധോണിക്കു വേണ്ടിയിരുന്ന അനുഭവസമ്പത്ത് നല്‍കിയത് കുംബ്ലെയാണെന്നും ശ്രീകാന്ത് വിലയിരുത്തി.

ആധിപത്യം തകര്‍ത്തു

ധോണി ദേശീയ ടീമിലെത്തുന്നതു വരെ ദില്ലി, മുംബൈ, ചെന്നൈ എന്നീവിടങ്ങളില്‍ നിന്നുള്ള താരങ്ങളായിരുന്നു ഇന്ത്യന്‍ ടീമിനു വേണ്ടി കൂടുതലായും കളിച്ചിരുന്നത്. എന്നാല്‍ ഈ കുത്തക തകര്‍ന്നത് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നുള്ള ധോണിയുടെ വരവായിരുന്നുവെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
തങ്ങളും ദേശീയ ടീമില്‍ കയറിപ്പറ്റാന്‍ ഇനി സാധിക്കുന്നത് ജാര്‍ഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിലെ താരങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയതും ധോണി ടീമിലെത്തിയ ശേഷമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.

ധോണിയുടെ മികവ്

ധോണിയെപ്പോലൊരാള്‍ ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പവര്‍ഹൗസുകളാണ് മാറാന്‍ തുടങ്ങിയത്. റാഞ്ചിയില്‍ നിന്നൊരു താരമെത്തുകയെന്നത് ശരിക്കുമൊപു മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയായിരുന്നു. ധോണിയുടെ പ്രകടനം കണ്ട ശേഷമാണ് താരത്തിനു എന്തോയൊരു പ്രത്യേക കഴിവുണ്ടെന്നു സോണല്‍ സെലക്ടര്‍ തിരിച്ചറിയുന്നത്.
ദേശീയ ടീമിലെത്തിയപ്പോള്‍ ആദ്യ രണ്ടു കളികളില്‍ നിരാശപ്പെടുത്തിയപ്പോള്‍ ആളുകള്‍ ധോണിയെ എഴുതിത്തള്ളി. എന്നാല്‍ പാകിസ്താനെതിരായ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ അദ്ദേഹം സംശയിച്ചവര്‍ക്കു മറുപടി നല്‍കി. ഈ ഇന്നിങ്‌സായിരുന്നു ധോണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതെന്നും ശ്രീകാന്ത് വിശദമാക്കി.

ധോണിയുടെ അരങ്ങേറ്റം

2004ലെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലൂടെയാണ് ധോണി ഏകദിനത്തില്‍ അരങ്ങേറിയത്. എന്നാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 19 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.
2005ല്‍ പാകിസ്താനെതിരായ പരമ്പരയാണ് ധോണിയുടെ കരിയറിലെ വഴിത്തിരിവായത്. വിശാഖപട്ടണത്തു നടന്ന ഏകദിനത്തില്‍ 148 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഹീറോയായി മാറി.

Story first published: Monday, April 20, 2020, 11:49 [IST]
Other articles published on Apr 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X