വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവനെ എന്തിന് ഇന്ത്യന്‍ ടീമിലെടുത്തു? ഒട്ടും യോജിക്കാത്ത താരം... തുറന്നടിച്ച് ശ്രീകാന്ത്

പേസര്‍ ഖലീലിനെയാണ് ശ്രീകാന്ത് വിമര്‍ശിച്ചത്

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ യുവ പേസര്‍ ഖലീല്‍ അഹമ്മദിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓപ്പണര്‍ കെ ശ്രീകാന്ത് രംഗത്ത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തോടെയാണ് ഖലീല്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഈ മിടുക്ക് ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ താരത്തിനു കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിനെതിരേ ഒട്ടേറെ റണ്‍സ് വഴങ്ങിയ ഖലീല്‍ വിക്കറ്റെടുക്കുന്നതിലും പരാജയമായിരുന്നു. ഇതോടെയാണ് പേസറെ കടുത്ത ഭാഷയില്‍ ശ്രീകാന്ത് വിമര്‍ശിച്ചത്.

കളിക്കാനുള്ള യോഗ്യതയില്ല

തുറന്നു പറയുകയാണെങ്കില്‍ ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള യോഗ്യത ഖലീലിന് ഇല്ല. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ താരത്തിന് ഇനിയും അവസരമുണ്ട്. എന്നാല്‍ വളരെ വേഗത്തില്‍ തെറ്റ് തിരുത്തി ഖലീല്‍ ഫോം വീണ്ടെടുത്തേ തീരൂവെന്നും ദേശീയ മാധ്യത്തില്‍ കോളത്തില്‍ ശ്രീകാന്ത് കുറിച്ചു.

ഇന്ത്യക്കു വേണ്ടി 11 ഏകദിനങ്ങളിലും 13 ടി20കളിലുമാണ് ഖലീല്‍ ഇതുവരെ പന്തെറിഞ്ഞിട്ടുള്ളത്. ഏകദിനത്തില്‍ നിന്നും 15ഉം ടി20യില്‍ നിന്നും 13ഉം വിക്കറ്റുകളാണ് താരത്തിനു നേടാനായത്.

നിരാശപ്പെടുത്തി

ടി20യില്‍ ഒമ്പതാണ് ഖലീലിന്റെ ഇക്കോണമി റേറ്റ്. നിലവിലെ ഇന്ത്യന്‍ പേസ് ബൗളിങിന്റെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു ശരാശരിക്കും താഴെയാണ്. സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ തന്റെ മികവ് പുറത്തെടുക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഖലീലിന് ബംഗ്ലാദേശിനെതിരേയുള്ള പരമ്പരയില്‍ ലഭിച്ചത്. പക്ഷെ ഇതു മുതലെടുക്കുന്നതില്‍ പേസര്‍ പരാജയപ്പെടുകയായിരുന്നു.

കപിലിന്റെ 'നടരാജ' ഷോട്ട് അനുകരിച്ച് രണ്‍വീര്‍ സിങ്; കൈയ്യടിച്ച് കപിലും മഞ്ജരേക്കറും

ലോകകപ്പ് ഒരുക്കങ്ങൾ

എന്തായാലും 2020 ലോകകപ്പിന് മുന്‍പ് ശക്തമായ നിരയെ വാര്‍ത്തെടുക്കാനുള്ള തിടുക്കത്തിലാണ് ഇപ്പോള്‍ ടീം ഇന്ത്യ. ബാറ്റിങ്, ബൗളിങ് വിഭാഗങ്ങളില്‍ ഒരുപിടി ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴുമുണ്ട്. നടക്കാനിരിക്കുന്ന ഏഴു ട്വന്റി-20 പരമ്പരകള്‍ കൊണ്ട് ഇത് പരിഹരിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐ. അടുത്ത ലോകകപ്പില്‍ യുവനിരയ്ക്കായിരിക്കും കൂടുതല്‍ പ്രാമുഖ്യം. ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റി മുന്‍പേ അറിയിച്ചിട്ടുണ്ട്.

സഞ്ജുവിനെ കൂട്ടിയില്ല

ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയില്‍ യുവനിരയെയാണ് എംഎസ്‌കെ പ്രസാദും സംഘവും നിയോഗിച്ചത്. ഇതിന്‍ പ്രകാരം ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, ശിവം ദൂബെ, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ക്ക് പരമ്പരയില്‍ അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ആഭ്യന്തര, ഐപിഎല്‍ സീസണുകളില്‍ തിളങ്ങിയിട്ടും മലയാളി താരം സഞ്ജു സാംസണിനെ മൂന്നു കളിയിലും സൈഡ് ബെഞ്ചിലിരുത്തിയതില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം കടുത്ത നിരാശയുണ്ട്.

ഇന്ത്യ പരമ്പര ജയിച്ചു, പക്ഷെ സഞ്ജുവിനെ കളിപ്പിക്കാതിരുന്നത് ശരിയോ? രോഷം പന്തിനെതിരെ

അവസരം കാത്ത് സഞ്ജു

ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി-20 പരമ്പര. ഡിസംബര്‍ ആറിന് മുംബൈ വാങ്കഡേ സ്റ്റേഡിയം ആദ്യ മത്സരത്തിന് വേദിയാവും. എട്ടാം തീയതി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20. 11 -ന് ഹൈദരാബാദില്‍ വെച്ച് പരമ്പരയിലെ അവസാന മത്സരവും നടക്കും. ബംഗ്ലാദേശിന് എതിരെ ഒരവസരം പോലും ലഭിക്കാത്ത സ്ഥിതിക്ക് അടുത്തമാസത്തെ പരമ്പരയില്‍ സഞ്ജുവിന് കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Monday, November 11, 2019, 19:02 [IST]
Other articles published on Nov 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X