വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീരം ഗൗതം... 134 റണ്‍സും എട്ടു വിക്കറ്റും!! അതും ടി20യില്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം

കര്‍ണാടക പ്രീമിയര്‍ ലീഗിലാണ് താരം കസറിയത്

ലോകക്രിക്കറ്റിനെ തന്നെ ഞെട്ടിച്ച് ഇന്ത്യയിലൊരു പുലിക്കുട്ടി | Oneindia Malayalam

ബെംഗളൂരു: ഐപിഎല്ലിലൂടെ ശ്രദ്ധേയനായ കെ ഗൗതം ടി20യിലെ അമ്പരപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. കര്‍ണാടക പ്രീമിയര്‍ ലീഗിലായിരുന്നു (കെപിഎല്‍) ബാറ്റിങിലും ബൗളിങിലും ഗൗതം കത്തിക്കയറിയത്.

ബൂം ബൂം ബുംറ... ഫിഫ്റ്റി ക്ലബ്ബില്‍, റെക്കോര്‍ഡ് കുതിപ്പില്‍ പ്രസാദും ഷമിയും അശ്വിനും തെറിച്ചു ബൂം ബൂം ബുംറ... ഫിഫ്റ്റി ക്ലബ്ബില്‍, റെക്കോര്‍ഡ് കുതിപ്പില്‍ പ്രസാദും ഷമിയും അശ്വിനും തെറിച്ചു

കെപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ അതിവേഗ സെഞ്ച്വറി കണ്ടെത്തിയ താരം ബൗളിങില്‍ എട്ടു വിക്കറ്റുകള്‍ കൊയ്തും കസറി. ബെംഗളരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഷിവമോഗ ലയണ്‍സിനെതിരായ കളിയില്‍ ബല്ലാരി ടസ്‌കേഴ്‌സിനു വേണ്ടിയാണ് ഗൗതമിന്റെ വണ്‍ മാന്‍ ഷോ കണ്ടത്. മല്‍സരത്തില്‍ ടസ്‌കേഴ്‌സ് 70 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തു.

56 പന്തില്‍ 134*, 13 സിക്‌സറുകള്‍

56 പന്തില്‍ 134*, 13 സിക്‌സറുകള്‍

മഴയെ തുടര്‍ന്ന് 17 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടസ്‌കേഴ്‌സ് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 203 റണ്‍സ് അടിച്ചെടുത്തു.
ഇതില്‍ 134 റണ്‍സും ഗൗതമിന്റെ വകയായിരുന്നു. കെപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. മല്‍സരത്തില്‍ മൂന്നാമനായി ഇറങ്ങിയ താരം വെറും 56 പന്തുകളിലാണ് ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. 13 സിക്‌സറുകളും ഏഴു ബൗണ്ടറികളുമുള്‍പ്പെട്ടിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 36 പന്തുകള്‍ മാത്രമേ ഗൗതമിനു വേണ്ടിവന്നുള്ളൂ.

ബൗളിങിലും മിന്നി

ബൗളിങിലും മിന്നി

ബാറ്റിങിലൂടെ എതിര്‍ ടീമിനെ തല്ലിച്ചതച്ചിട്ടും ഗൗതം നിര്‍ത്തിയില്ല. ബൗളിങിലും ടീമിന്റെ കുന്തമുനയായി താരം മാറുകയായിരുന്നു. നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് എട്ടു വിക്കറ്റുകളാണ് ഗൗതം കൊയ്തത്. ടി20 ചരിത്രത്തിലെ തന്നെ ഒരു ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്.
മല്‍സരത്തില്‍ ഗൗതം ഒറ്റയ്ക്കു അടിച്ചെടുത്ത 134 റണ്‍സ് പോലും നേടാന്‍ ഷിവമോഗയ്ക്കായില്ല. 16.3 ഓവറില്‍ 133 റണ്‍സിന് അവര്‍ കൂടാരത്തില്‍ തിരിച്ചെത്തി.

ഒഫീഷ്യല്‍ റെക്കോര്‍ഡാവില്ല

ടി20യുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനമാണ് ഗൗതം കാഴ്ചവച്ചതെങ്കിലും അത് ഒഫീഷ്യല്‍ റെക്കോര്‍ഡായി പരിഗണിക്കില്ല. കാരണം ഒരു സംസ്ഥാനത്തു നടക്കുന്ന ടി20 ലീഗുകള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
ഈ മാസമാദ്യം ഇംഗ്ലണ്ടില്‍ നടന്ന വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ടൂര്‍ണമെന്റില്‍ 18 റണ്‍സിന് ഏഴു വിക്കറ്റെടുത്ത കോളിന്‍ അക്കെര്‍മാന്റെ പേരില്‍ തന്നെയാണ് നിലവിലെ റെക്കോര്‍ഡ്.

അഭിനന്ദനപ്രവാഹം

ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ടി20 ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ കട പുഴക്കിയ ഗൗതമിന് അഭിനന്ദന പ്രവാഹമാണ്. മുന്‍ ഇന്ത്യന്‍ താരം ആകാഷ് ചോപ്ര, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡീന്‍ ജോണ്‍സ് എന്നിവരടക്കമുള്ളവര്‍ ഗൗതമിനെ അഭിനന്ദിച്ചു.
ഇതുപോലൊരു പ്രകടനം നടത്താനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നു മല്‍സരശേഷം ഗൗതം പ്രതികരിച്ചു. ബാറ്റിങാണോ, ബൗളിങാണോ കൂടുതല്‍ ആസ്വദിച്ചത് എന്ന ചോദ്യത്തിനു കാമുകിയുടെ പുഞ്ചിരിയെന്നായിരുന്നു ഗൗതമിന്റെ തമാശരൂപേണയുള്ള മറുപടി.

Story first published: Saturday, August 24, 2019, 11:09 [IST]
Other articles published on Aug 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X