വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹൈദരാബാദില്‍ ബാഡ്മിന്റണ്‍ അക്കാദമി തുടങ്ങി ജ്വാല ഗുട്ട; ഗോപീചന്ദിനോട് എതിര്‍പ്പ്

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഹൈദരാബാദില്‍ ബാഡ്മിന്റണ്‍ അക്കാദമിക്ക് തുടക്കമിട്ടു. ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളുടെ ഒത്തുചേരല്‍ കൂടിയായി അക്കാദമിയുടെ ഉദ്ഘാടനം. കളിക്കാരെ വാര്‍ത്തെടുക്കുക മാത്രമല്ല അവരുടെ വ്യക്തിത്വവികാസത്തിനും പ്രാധാന്യം നല്‍കുമെന്നാണ് അക്കാദമിയുടെ ആരംഭത്തെക്കുറിച്ച് ജ്വാല ഗുട്ടയുടെ പ്രതികരണം.

മുന്‍ ഇന്ത്യന്‍ താരമായ പുല്ലേല ഗോപീചന്ദിന്റെ അക്കാദമിയും ഹൈദരാബാദിലാണ്. ഒളിമ്പ്യന്മാര്‍ ഉള്‍പ്പെടെ ഒട്ടേറെ കായിക താരങ്ങള്‍ ഉദയംകൊണ്ട ഗോപീചന്ദിന്റെ അക്കാദമിയിലെ പരിശീലന രീതിയോട് ജ്വാലയ്ക്ക് യോജിപ്പില്ല. നേരത്തെ ദേശീയ ക്യാമ്പ് അക്കാദമിയില്‍ നടത്തിയതും ദേശീയ സെലക്ടര്‍ കൂടിയായിരുന്ന ഗോപീചന്ദ് ജ്വാലയെ ഒഴിവാക്കിയതും വിവാദത്തിനിടയാക്കിയിരുന്നു.

ഐ ലീഗ്; ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍, ചെന്നൈയെ അട്ടിമറിച്ച് പഞ്ചാബ്ഐ ലീഗ്; ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍, ചെന്നൈയെ അട്ടിമറിച്ച് പഞ്ചാബ്

Jwala Gutta launches badminton academy in hyderabad

ഒരു അക്കാദമി ആരംഭിക്കുകയല്ലാതെ തനിക്ക് വേറെ മാര്‍ഗങ്ങളില്ലായിരുന്നെന്ന് ജ്വാല പറയുന്നു. സ്വന്തമായി ഒരു അക്കാദമിയെന്നത് തനിക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു. തനിക്ക് ഇനി കൂടുതല്‍ സംസാരിക്കാന്‍ കഴിയും. സെലക്ഷന്‍ കമ്മറ്റിയിലേക്ക് തനിക്ക് പോകാന്‍ സാധിക്കും. നിലവില്‍ 90 ശതമാനവും ഒരു അക്കാദമിയില്‍ നിന്നുമാത്രമാണ്. ഇന്ത്യയ്ക്ക് മറ്റൊരു ഓപ്ഷന്‍കൂടി ആവശ്യമായ സമയമാണിതെന്നും ഗോപീചന്ദിന്റെ അക്കാദമിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ജ്വാല പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിയും ലിവര്‍പൂളും നോക്കൗട്ടില്‍, ഇന്ററും അയാക്‌സും പുറത്ത്ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിയും ലിവര്‍പൂളും നോക്കൗട്ടില്‍, ഇന്ററും അയാക്‌സും പുറത്ത്

ജ്വാലയുടെ അക്കാദമി ഓഫ് എക്‌സലെന്‍സ് എന്ന് പേരിട്ട അക്കാദമിയുടെ ഉദ്ഘാടനത്തിനായി മുന്‍ ഒളിമ്പിക് മെഡല്‍ ജേതാക്കളായ വിജേന്ദര്‍ സിങ്, സുശീല്‍ കുമാര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. 55 ഏക്കറിലായി 14 കോര്‍ട്ടുകള്‍ അക്കാദമിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പിതാവിന്റെ റിട്ടയര്‍മെന്റ് തുകയും വീടുകള്‍ വിറ്റ തുകയും എല്ലാം ഉപയോഗിച്ചാണ് സ്ഥലം സ്വന്തമാക്കിയതെന്ന് ജ്വാല പറഞ്ഞു. സ്ഥലം നല്‍കാമെന്ന് നേരത്തെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. അക്കാദമയില്‍ ജ്വാല പരിശീലനം നല്‍കില്ല. രണ്ട് വിദേശ പവരിശീലകര്‍ ഉള്‍പ്പെടെ പത്തോളം പരിശീലകരുണ്ടാകും.

Story first published: Wednesday, December 11, 2019, 11:40 [IST]
Other articles published on Dec 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X