ആ ഇംഗ്ലീഷ് താരങ്ങള്‍ ഞങ്ങളുടെ ചൂടറിയുമെന്ന് ഓസീസ് കോച്ച്... ഇംഗ്ലണ്ട് പേസറുടെ മറുപടി ഇങ്ങനെ
ലണ്ടന്‍: ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ പുറത്താക്കാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുകയെന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. എത്രത്തോളം വൈകുന്നുവോ അത്രയും അപകടകരമായ ടീമായി ഇംഗ്ലണ്ട് മാറുമെന്ന് ലാംഗര്‍ പറയുന്നു. അതേസമയം പരിശീലകന്‍ ഇംഗ്ലണ്ട് പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കിയതായും അവകാശപ്പെട്ടു. ഇതോടെ രണ്ടാം സെമി ഫൈനല്‍ തീപ്പാറുമെന്ന് ഉറപ്പായിരിക്കുകയാണ്.
മത്സരത്തില്‍ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കുമെതിരെ പരിഹാസം ശക്തമാവാനും സാധ്യതയുണ്ട്. അതിനെ എതിര്‍ക്കില്ലെന്ന് നേരത്തെ തന്നെ ജോണി ബെയര്‍സ്‌റ്റോയും ഓയിന്‍ മോര്‍ഗനും പറഞ്ഞതാണ്. എന്നാല്‍ ഓസീസ് സമ്മര്‍ദമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മുന്‍ താരവും സഹപരിശീലകനുമായ പോണ്ടിംഗ് പറഞ്ഞത്. പക്ഷേ മത്സരം ജയിക്കാനറിയാമെന്നും, പ്രമുഖ താരങ്ങളും പരിക്ക് മാത്രമാണ് ടീമിനെ അലട്ടുന്നതെന്നും പോണ്ടിംഗ് പറഞ്ഞിരുന്നു.

അവരെ ഞങ്ങള്‍ പുറത്താക്കും
ഇംഗ്ലണ്ടിനെതിരെ നേരത്തെ വിക്കറ്റെടുക്കുന്നതിനാണ് ഓസ്‌ട്രേലിയ പ്രാധാന്യം നല്‍കുന്നതെന്ന് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറയുന്നു. ഓപ്പണിംഗ് ജോഡി ജേസന്‍ റോയിയെയും ജോണി ബെയര്‍സ്‌റ്റോയെയും തുടക്കത്തില്‍ തന്നെ പുറത്താക്കും. ഇംഗ്ലണ്ടിന്റെ ശക്തിയെല്ലാം അവരെ ആശ്രയിച്ചാണ് ഉള്ളത്. ഓസീസിന് സ്മിത്തും വാര്‍ണറെയും പോലെയാണ് അവര്‍. അത് തകര്‍ന്നാല്‍ ഇംഗ്ലണ്ടിനെ വീഴ്ത്താം. ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയക്ക് പരാജയപ്പെടുത്തേണ്ട ടീം ഇംഗ്ലണ്ട് തന്നെയാണെന്നും ലാംഗര്‍ പറയുന്നു.

ഓസീസ് ഭയപ്പെടണം
ഓസ്‌ട്രേലിയ ശരിക്കും ഭയപ്പെടേണ്ട ടീമാണ് ഇംഗ്ലണ്ടെന്ന് മോയിന്‍ അലി പറയുന്നു. അടുത്തിടെ നടന്ന പരമ്പരകളൊക്കെ അവര്‍ ഞങ്ങളോട് തകര്‍ന്ന് തരിപ്പണമായതാണ്. അത് അവരെ സമ്മര്‍ദത്തിലാക്കുന്നുണ്ടാവും. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് ഓസീസിന്റെ മറ്റൊരു ഭയമാണ്. മറ്റൊരു കാരണം ജേസന്‍ റോയിയാണ്. റോയ് ഇംഗ്ലണ്ട് ഓസീസിനെതിരെ തോറ്റപ്പോള്‍ കളിച്ചിരുന്നില്ല. ഏത് ലോകോത്തര ടീമിനെയും മോശമാക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് റോയിയെന്നും, ഓസീസ് കരുതിയിരിക്കണമെന്നും മോയിന്‍ അലി പറഞ്ഞു.

പഴയ ടീമല്ല
ഇംഗ്ലണ്ട് പേസര്‍ ഒരടി കൂടി മുന്നോട്ട് കടന്നാണ് ഓസീസിന് മുന്നറിയിപ്പ് നല്‍കിയത്. ഇംഗ്ലണ്ട് മുമ്പ് ഓസീസിനോട് തോറ്റ ടീമല്ലെന്നും, വര്‍ധിത വീര്യത്തോടെ കളിക്കുന്ന വന്യമൃഗമാണെന്നും പ്ലങ്കറ്റ് പറയുന്നു. മുമ്പ് ഓസീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ അതൊക്കെ കഴിഞ്ഞു. ഇപ്പോള്‍ അത് നടക്കില്ല. ഇംഗ്ലണ്ടിലെ ഇപ്പോഴത്തെ കളിക്കാര്‍ക്കെതിരെ ഓസ്‌ട്രേലിയ മികച്ച പ്രകടനം നടത്തിയിട്ടില്ലെന്നും പ്ലങ്കറ്റ് പറയുന്നു. ഞങ്ങള്‍ ഒന്നാം നമ്പര്‍ ടീമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഗംഭീര പ്രകടനമാണ് ഇംഗ്ലണ്ട് നടത്തുന്നതെന്നും പ്ലങ്കറ്റ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications