ലോകകപ്പില്‍ സാധ്യത ഈ ടീമിനുതന്നെ; പ്രവചനവുമായി ഓസീസ് പരിശീലകന്‍ ലാംഗര്‍
സിഡ്‌നി: ഏകദിന ലോകകപ്പില്‍ ഏതു ടീമിനാണ് കിരീടസാധ്യതയെന്നത് പല മുന്‍ കളിക്കാരും ഇതിനകംതന്നെ പ്രവചിച്ചിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും ഒരു ടീമിന്റെ പരിശീലകനോ കളിക്കാരോ അത്തരമൊരു പ്രവചനം നടത്തിയിട്ടില്ല. ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ലോകകപ്പിലെ കിരീട ജേതാക്കളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുയാണ്.

ലോകകപ്പില്‍ കിരീടസാധ്യതയേറെയുള്ള ടീം ഇംഗ്ലണ്ട് തന്നെയാണെന്ന് ലാംഗര്‍ പറഞ്ഞു. ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ്. ആര്‍ക്കെങ്കിലും അതില്‍ എതിരഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. അവര്‍ സ്വന്തം നാട്ടിലാണ് കളിക്കുന്നത്. ലോക ഒന്നാം നമ്പര്‍ ടീമെന്ന ബഹുമതി തീര്‍ച്ചയായും അര്‍ഹിക്കുന്ന ടീമാണ് ഇംഗ്ലണ്ടിന്റേതെന്നും ലാംഗര്‍ വിലയിരുത്തി.
അവരുമായി ഏറ്റുമുട്ടുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. എക്കാലവും അവര്‍ മികച്ച എതിരാളികളായിരുന്നു. ഇത്തവണ ലോകത്തിലെ മികച്ച ടീമിനെതിരെ തങ്ങള്‍ എങ്ങിനെയാണ് കളിക്കുന്നത് എന്നത് താന്‍ ഉറ്റുനോക്കുന്ന കാര്യമാണെന്നും ലാംഗര്‍ വ്യക്തമാക്കി. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയതോടെ കൂടുതല്‍ കരുത്തുമായാണ് ഓസ്‌ട്രേലിയ ലോകകപ്പിന് ഇറങ്ങുന്നത്.
കഴിഞ്ഞ ലോകകപ്പിലെ ദയനീയ തോല്‍വിക്കുശഷം ഏറ്റവും മികച്ച രീതിയില്‍ സ്ഥിരതയോടെ കളിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. ബാറ്റിങ്ങിലെ കരുത്തില്‍ വമ്പന്‍ സ്‌കോറുകള്‍ നേടാന്‍ ഇംഗ്ലണ്ടിന് കഴിയുന്നുണ്ട്. പാക്കിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ മൂന്നുതവണയും 340 റണ്‍സ് മറികടക്കാനും ജയം സ്വന്തമാക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു. ലോകകപ്പിലും സ്ഥിരത നിലനിര്‍ത്താനാകുമെന്നാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications