Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത് ഞങ്ങളായിരുന്നെങ്കിലോ?; കോലിയുടെ വിക്കറ്റ് ആഘോഷത്തിനെതിരെ ഓസീസ് കോച്ച്

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനം ശ്രദ്ധേയമായത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് ആഘോഷമാണ്. റണ്‍സെടുക്കുന്നതിന് മുന്‍പ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായിരുന്നു. ആദ്യവിക്കറ്റ് വീഴ്ചതന്നെ അതിവൈകാരികമായായിരുന്നു വിരാട് കോലി ആഘോഷിച്ചത്.

പിന്നീടങ്ങോട്ട് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാതെ ഓസീസിന്റെ ഓരോ വിക്കറ്റ് വീഴുമ്പോഴും കോലി അമിതമായി ആഘോഷിച്ചു. ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന് കരുതിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് പുറത്തായപ്പോഴും രോഷാകുലനായ കോലിയെ ആരാധകര്‍ കണ്ടു. കോലിയുടെ വിക്കറ്റ് ആഘോഷം പലതവണ ചാനല്‍ ആവര്‍ത്തിച്ചു കാണിക്കുന്നുണ്ടായിരുന്നു.

viratkohli

ഇത്തരമൊരു ആഘോഷം ഓസ്‌ട്രേലിയയായിരുന്നു നടത്തിയിരുന്നത് എങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ചോദിച്ചു. വിരാട് കോലി ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാര്‍ ആണ്, കോലിതന്നെയാണ് ക്യാപ്റ്റനും. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ഒസ്‌ട്രേലിയന്‍ താരങ്ങളാണെങ്കില്‍ ഒരിക്കലും അംഗീകരിക്കില്ല. എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നും ലാംഗര്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സ്വന്തം നാട്ടില്‍ ഇത്രത്തോളം പ്രതിരോധാത്മകമായി കളിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിമര്‍ശനത്തിനും ലാംഗര്‍ മറുപടിപറഞ്ഞു. സച്ചിന്‍ മഹാരധന്മാരായ ഓസീസ് താരങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. അവര്‍ അത്രത്തോളം പരിചയസമ്പന്നരുമായിരുന്നു. ഇപ്പോഴത്തെ ടീമിന് പരിചയസമ്പന്നത കുറവാണെന്നും ലാംഗര്‍ വ്യക്തമാക്കി.

Story first published: Saturday, December 8, 2018, 11:37 [IST]
Other articles published on Dec 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+