Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോഴക്കളി സുപ്രീം കോടതിയിലെത്തി, തലകള്‍ ഉരുളുമോ?

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ ഒത്തുകളിക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കേസ് അന്വേഷിക്കാനായി സുപ്രീം കോടതി തന്നെ നിയോഗിച്ച് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിയാണ് പരമോന്നത കോടതിയില്‍ തങ്ങളുടെ കണ്ടെത്തലുകള്‍ സമര്‍പ്പിച്ചത്. മുന്‍ ബി സി സി ഐ പ്രസിഡണ്ടും ഇപ്പോഴത്തെ ഐ സി സി ചെയര്‍മാനുമായ എന്‍ ശ്രീനിവാസന്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരെ മുദ്ഗല്‍ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു.

ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് ഒത്തുകളിക്കാരുമായി ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ശ്രീനിവാസനെ കൂടാതെ 12 പേരുകള്‍ കൂടി മുദ്ഗല്‍ കമ്മീഷന്റെ പട്ടികയില്‍ പരാമര്‍ശമുണ്ടത്രെ. ടി എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് നവംബര്‍ 10 ന് റിപ്പോര്‍ട്ടിന്മേല്‍ വാദം കേള്‍ക്കും.

suprem-court-

2013 എഡിഷനിലാണ് ക്രിക്കറ്റിനെ പിടിച്ചുലച്ച കോഴക്കേസ് വെളിയിലായത്. മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് അടക്കം രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് കളിക്കാര്‍ക്കെതിരെയാണ് ആദ്യം ദില്ലി പോലീസ് കേസെടുത്തത്. അജിന്ത ചന്ദില, അങ്കീത് ചവാന്‍ എന്നിവരായിരുന്നു കോഴക്കളിയില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടുപേര്‍. ബി സി സി ഐയുടെ പ്രത്യേക കമ്മിറ്റി പിന്നീട് ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തം വിലക്കി.

മുംബൈ പോലീസാണ് ഒത്തുകളിയില്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും ബോളിവുഡ് താരം വിന്‍ധു ധാരാസിംഗിനും പങ്കുള്ളതായി കണ്ടെത്തിയത്. വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി കേസ് അന്വേഷിക്കാനായി മുദ്ഗല്‍ കമ്മിറ്റിയെ ഏല്‍പിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി മുകുള്‍ മുദ്ഗല്‍, എല്‍ നാഗേശ്വര റാവു, നിലയ് ദത്ത എന്നിവരാണ് കമ്മിറ്റിയില്‍ ഉളളത്.

Story first published: Monday, November 3, 2014, 15:09 [IST]
Other articles published on Nov 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+