ബിസിസിഐയില്‍ രാഷ്ട്രീയക്കാര്‍ വേണ്ട, അടിമുടി പരിഷ്‌കരിക്കണം: ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട്
ദില്ലി: ബിസിസിഐയെ അടിമുടി പരിഷ്‌കരിക്കണം എന്ന കണ്ടെത്തലോടെ ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിസിസിഐയെ മുഴുവനായി ഉടച്ച് വാര്‍ക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിസിഐക്കും ഐപിഎല്ലിനും വ്യത്യസ്ത ഭരണസമിതികള്‍ വേണം. ഐപിഎല്‍ ഭരണ ഭരണസമിതിക്ക് നിയന്ത്രിത സ്വയംഭരണാധികാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ സംസ്ഥാനത്തിനും ഒരു അസോസിയേഷന്‍ മാത്രം മതി, ഐപിഎല്‍ ഭരണസമിതിയില്‍ സമൂലമായ പൊളിച്ചെഴുത്ത് വേണം, ബിസിസിഐയില്‍ ഒരു സിഇഒ തസ്തിക ഉണ്ടായിരിക്കണം, കളിക്കാരുടെ അസോസിയേഷന്‍ രൂപീകരിക്കണം, എഴുപത് വയസ്സിന് മുകളിലുള്ളവരോ രാഷ്ട്രീയക്കാരോ സര്‍ക്കാര്‍ ജോലിക്കാരോ ബിസിസിഐയിലെ പദവികള്‍ വഹിക്കരുത്, വിവരാവകാശ നിയമം ബിസിസിഐക്കും ബാധകമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബിസിസിഐ ഭാരവാഹികള്‍, മുന്‍ ക്യാപ്റ്റന്‍ന്മാരായ ബിഷന്‍ സിങ് ബേദി, കപില്‍ദേവ്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയശേഷമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications