For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജെപി ഡുമിനി വിരമിക്കല്‍ പ്രഖ്യാപിച്ചു

ജീൻ പോൾ ഡുമിനി വിരമിക്കൽ പ്രഖ്യാപിച്ചു

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ മധ്യനിരയിലെ കരുത്തന്‍ ജെപി ഡുമിനി അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ശേഷം പാഡഴിക്കുകയാണെന്ന് ഡുമിനി അറിയിച്ചു. 2004ലാണ് ഡുമിനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ടെസ്റ്റില്‍ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്നും നേരത്തെ വിരമിച്ചിരുന്നു.

jpduminy

കഴിഞ്ഞ കുറച്ചുമാസമായി ടീമില്‍ ഉള്‍പ്പെടാതിരുന്ന താരം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് തിരിച്ചെത്തിയത്. ടീമില്‍ നിന്നും പുറത്തായിരുന്നപ്പോള്‍ വിരമിക്കിലിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചെന്ന് താരം പറഞ്ഞു. വിരമിക്കാനുള്ള സമയം ഇതാണെന്ന് പറയുന്നു. ഭാവിയിലും അന്താരാഷ്ട്ര ടി20യില്‍ സജീവമാകാനാണ് തീരുമാനം. കുടുംബത്തിനാണ് ഇപ്പോള്‍ പ്രാധാന്യമെന്നും ഡുമിനി വ്യക്തമാക്കി.

ഇത്തരമൊരു താരുമാനമെടുക്കക എളുപ്പമായിരുന്നില്ല. ഒട്ടേറെ മത്സരങ്ങളില്‍ രാജ്യത്തിനായി കളിക്കാന്‍ കഴിഞ്ഞത് അഭിമാനമുണ്ടാക്കുന്നതാണ്. കളിയില്‍ പിന്തുണ നല്‍കിയ സഹകളിക്കാര്‍, പരിശീലകര്‍, കുടുംബം, സുഹൃത്തുക്കള്‍, ആരാധകര്‍ എന്നിവര്‍ക്കെല്ലാം നന്ദിയുണ്ട്. വരാനിരിക്കുന്ന ലോകകപ്പില്‍ ടീം മികച്ച പ്രകടനം നടത്തുമെന്ന ആത്മവിശ്വാസവും താരം പങ്കുവെച്ചു.

സൗത്ത് ആഫ്രിക്കയ്ക്കായി 193 ഏകദിന മത്സരങ്ങളില്‍ ഡുമിനി കളിച്ചിട്ടുണ്ട്. 37.39 റണ്‍സ് ശരാശരിയില്‍ 5047 റണ്‍സും സ്വന്തമാക്കി. ബൗളര്‍ കൂടിയായ താരം 68 വിക്കറ്റുകളും നേടിയിട്ടുണ്ട്. നേരത്തെ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറും ലോകകപ്പിനുശേഷം വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

Story first published: Friday, March 15, 2019, 18:16 [IST]
Other articles published on Mar 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+