Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൈക്ക് പരിക്കേറ്റ ഡുമിനി ബാക്കി കളിക്കില്ല, ഇന്ത്യയ്ക്ക് ആശ്വാസം!

ചെന്നൈ: ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ജെ പി ഡുമിനിക്ക് പരിക്ക്. കൈയിലെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഡുമിനിയെ ബാക്കി ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കി. ഡുമിനിക്ക് പകരം ഡീന്‍ എല്‍ഗര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തും. ഡുമിനിക്ക് മൂന്നാഴ്ചത്തെ വിശ്രമം ആവശ്യമാണ് എന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ട്വന്റി 20 പരമ്പരയിലെ മാന്‍ ഓഫ് ദ സീരിസായിരുന്നു ജെ പി ഡുമിനി. ധരംശാലയിലെ ഒന്നാമത്തെ മത്സരത്തില്‍ ഡുമിനി നേടിയ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയെ തോല്‍പിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം നടത്തുന്ന ഡുമിനി ഫോമില്‍ നില്‍ക്കേയാണ് പരിക്കേറ്റത്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെ സ്വന്തം പന്തില്‍ ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കവേയാണ് കൈക്ക് പരിക്കേറ്റത്.

jpduminy

പരിക്കേറ്റെങ്കിലും ഡുമിനി നാട്ടിലേക്ക് തിരിച്ചുപോകുന്നില്ല. ഇന്ത്യന്‍ പര്യടനം നടത്തുന്ന ടീമിനൊപ്പം ഡുമിനിയും തുടരും. നവംബര്‍ 5 ന് നടക്കുന്ന ഒന്നാം ടെസ്റ്റിന് മുമ്പായി ഡുമിനി ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വന്റി 20 പരമ്പരയില്‍ രണ്ട് കളിയിലും പുറത്താകാതെ നിന്ന ഡുമിനിക്ക് പക്ഷേ ഏകദിനത്തില്‍ ആ പ്രകടനം തുടരാനായില്ല.

മൂന്ന് കളികളിലായി 15, 36, 14 എന്നിങ്ങനെയാണ് ഡുമിനി സ്‌കോര്‍ ചെയ്തത്. ഒരു വിക്കറ്റും വീഴ്ത്തി. ഒക്‌ടോബര്‍ 22 ന് ചെന്നൈയിലാണ് നാലാം ഏകദിനം. ഞായറാഴ്ച അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരം മുംബൈയില്‍ നടക്കും. മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മുന്നിലാണ്. കാണ്‍പൂരിലും രാജ്‌കോട്ടിലും ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ ഇന്ത്യയുടെ ജയം ഇന്‍ഡോറില്‍ മാത്രമായി ഒതുങ്ങി.

Story first published: Tuesday, October 20, 2015, 15:19 [IST]
Other articles published on Oct 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+