അനുഷ്‌കയെ പറഞ്ഞാല്‍ കോലിക്ക് കൊള്ളും... പറഞ്ഞിട്ടെന്താ, പണികിട്ടി!!!
പെർത്ത്: തന്റെ പ്രിയകാമുകിയെ കുറിച്ച് അനാവശ്യം പറഞ്ഞാല്‍ ഏത് കാമുകനും ഒരല്‍പം ചൂടാകും. ചിലപ്പോള്‍ രണ്ട് തെറി വിളിച്ചെന്നും വരും.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപനായകന്‍ വിരാട് കോലിയും അത്രയേ ചെയ്തുള്ളൂ. പക്ഷേ ഒരു പിശക് പറ്റിയെന്ന് മാത്രം. തനിക്കും അനുഷ്‌കയ്ക്കും എതിരെ വാര്‍ത്ത കൊടുത്ത ലേഖകനെന്ന് കരുതി മറ്റൊരാളെയാണ് തെറിവിളിച്ചത്.
ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ ജസ്വീന്ദര്‍ സിദ്ധുവിനാണ് കോലിയുടെ വായിലെ തെറി കേള്‍ക്കാന്‍ യോഗമുണ്ടായത്. പരസ്യമായി പച്ചക്ക് തെറിവിളച്ചതല്ലെ, എന്നാല്‍ കോലിയ്ക്കിട്ടും ഇരിക്കട്ടെ ഒരു പണി എന്നാണ് ജസ്വീനന്ദര്‍ തീരുമാനിച്ചത്.

കോലിയുടെ തെറി
മര്‍ഡോക്ക് സര്‍വ്വകലാശാല സ്‌റ്റേഡിയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുമ്പോഴായിരുന്നു ഏവരേയും ഞെട്ടിച്ച് കോലി ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ ജസ്വീന്ദര്‍ സിദ്ധുവിനെ തെറി വിളിച്ചത്.

പ്രകോപനമില്ലാതെ
കേട്ടാലറക്കുന്ന തെറിവാക്കുകളാണ് ഒരു പ്രകോപനവും ഇല്ലാതെ കോലി ജസ്വീന്ദറിനെ വിളിച്ചത്.

കാരണം?
തന്നേയും അനുഷ്‌ക ശര്‍മയേയും ചേര്‍ത്ത് ഇല്ലാക്കഥകള്‍ വാര്‍ത്തയാക്കി നല്‍കി എന്നാരോപിച്ചായിരുന്നു കോലിയുടെ തെറിവിളി

തെറ്റ് പറ്റിപ്പോയി
എന്നാല്‍ പിന്നീടാണ് കോലിക്ക് മനസ്സിലായത് ,താന്‍ തെറിവിളിച്ച ആളല്ല ആ വാര്‍ത്ത കൊടുത്തതെന്ന്.

ഇരിക്കട്ടേ ഒരു മാപ്പ്!
എന്തായാലും തനിക്ക് തെറ്റ് പറ്റിപ്പോയെന്ന് വൈകിയെങ്കിലും കോലിക്ക് മനസ്സിലായി. അപ്പോള്‍ പിന്നെ മാപ്പും പറഞ്ഞു. എന്നാല്‍ നേരിട്ടായിരുന്നില്ല ഈ ഖേദപ്രകടനം. വേറൊരു മാധ്യമ പ്രവര്‍ത്തകന്‍ വഴി ആയിരുന്നു.

ക്ഷമിക്കാന്‍ തയ്യാറല്ല
മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും കോലിയോട് ക്ഷമിക്കാന്‍ ജസ്വീന്ദര്‍ സിങ് തയ്യാറല്ലത്രെ. അത്രയ്ക്ക മുട്ടന്‍ തെറികളെ പരസ്യമായി വിളിച്ചത്.

പരാതി നല്‍കി
ജസ്വീന്ദര്‍ ഐസിസിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി കഴിഞ്ഞു. തന്നെ അകാരമായി അസഭ്യം പറഞ്ഞു എന്നാണ് പരാതി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications