തേര്‍ഡ് അംപയര്‍ ഏത് %&*#$നാണ്; ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പണികിട്ടുമോ?
ഇന്ത്യന്‍ കളിക്കാരെ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ആക്ഷേപിച്ചാല്‍ പഴി ഇന്ത്യന്‍ കളിക്കാര്‍ക്ക്. ന്യൂസിലന്‍ഡ് കളിക്കാരെ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ആക്ഷേപിച്ചാല്‍ അപ്പോള്‍ പഴി ന്യൂസിലന്‍ഡ് കളിക്കാര്‍ക്ക്. സായിപ്പിനെ കണ്ടാല്‍ ഇന്ത്യക്കാര്‍ കവാത്ത് മറക്കും എന്ന് പറയുന്നത് പോലെ സായിപ്പിന്റെ സായിപ്പായ ഓസ്‌ട്രേലിയയെ കണ്ടാല്‍ ഐ സി സിക്കും മുട്ട് വിറക്കും.
എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് പണികിട്ടും. കാരണം കളിക്കാര്‍ ചൊറിഞ്ഞത് എതിര്‍ടീമിനെ അല്ല. അംപയറെതന്നെയാണ്. ഫീല്‍ഡ് അംപയറെയുമല്ല, കളിയിലെ ഓരോ കാര്യവും വ്യക്തമായി നോക്കിക്കാണുന്ന തേര്‍ഡ് അംപയറെ. തേര്‍ഡ് അംപയര്‍ ഏത് %&*#$നാണ് എന്ന് ഓസേ്ട്രലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് ഫീല്‍ഡ് അംപയറോട് ചോദിക്കുന്നത് മൈക്രോഫോണ്‍ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്. സംഭവം ഇങ്ങനെ...

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍
ന്യൂസിലന്‍ഡിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയായിരുന്നു സംഭവം. ലഞ്ചിന് തൊട്ടുമുമ്പത്തെ ഓവര്‍. ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡിന്റെ ഫുള്‍ലെംഗ്ത് പന്ത് ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസന്റെ കാലില്‍ തട്ടുന്നു.

ഹൗ ഈസ് ദാറ്റ്....
എല്‍ ബി ഡബ്ലുവിന് ശക്തമായ അപ്പീല്‍, ഫീല്‍ഡ് അംപയര്‍ റന്‍മോര്‍ മാര്‍ട്ടിനെന്‍സ് അപ്പീല്‍ നിഷേധിച്ചു. റിവ്യൂവിന് പോകാനായിരുന്നു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം

റിവ്യൂവിലും ഔട്ടല്ല
തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ് വര്‍ത്തും ഔട്ട് കൊടുത്തില്ല. പന്ത് വില്യംസന്റെ ബൂട്ടില്‍ കൊണ്ടു എന്നായിരുന്നു അംപയര്‍ക്ക് തോന്നിയത്. ഇക്കാര്യം ഫീല്‍ഡ് അംപയര്‍മാരെ അറിയിക്കുകയും ചെയ്തു.

ഹേസല്‍വുഡിന്റെ അസഭ്യവര്‍ഷം
തേര്‍ഡ് അംപയര്‍ ഏത് %&*#$നാണ് എന്നായിരുന്നു അംപയറുടെ അടുത്ത് പോയി ഹേസല്‍വുഡ് ചോദിച്ചത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഹേസല്‍വുഡിന് ഒപ്പത്തിനൊപ്പം നിന്ന് അംപയര്‍മാരെ ശകാരിച്ചു.

പണി കിട്ടുമോ
അംപയറെ പള്ള് വിളിച്ച ഹേസല്‍വുഡ് കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ വിലക്ക് പോലുള്ള കൂടിയ ശിക്ഷകള്‍ എന്തെങ്കിലും താരത്തിന് കിട്ടുമോ എന്ന കാര്യം കണ്ട് തന്നെ അറിയണം. സാധാരണ ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ ആണെങ്കില്‍ ശിക്ഷ ഒരു ശാസനയില്‍ ഒതുങ്ങാറാണ് പതിവ്

കിട്ടി 15 ശതമാനം പിഴ
സാധാരണ ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ ആണെങ്കില്‍ ശിക്ഷ ഒരു ശാസനയില്‍ ഒതുങ്ങാറാണ് പതിവ്. ഇവിടെയും അത് തന്നെ സംഭവിച്ചു. അംപയറെ ചീത്ത വിളിച്ചത് പോലുള്ള ഗുരുതരമായ കുറ്റത്തിന് കിട്ടിയത് മാച്ച് ഫീസിന്റെ വെറും 15 ശതമാനം പിഴ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications