വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാലിന് പരിക്ക്: ജോഷ് ഹെയ്‌സല്‍വുഡിനെ കിവീസ് പരമ്പര നഷ്ടമാകും

പെര്‍ത്ത്: പരിക്കേറ്റ ഓസീസ് ഫാസ്റ്റ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിന് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകും. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ഹെയ്‌സല്‍വുഡ് ടീമിലുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഓവറിന് ശേഷം കാലിന് വേദന ഉണ്ടായതിനെത്തുടര്‍ന്ന് താരം കളം വിട്ടു. എറിഞ്ഞ ഒരോവറില്‍ ഒരു വിക്കറ്റും നേടിയാണ് അദ്ദേഹം കളം വിട്ടത്.

എംആര്‍ ഐ സ്‌കാനിങ്ങില്‍ പരിക്ക് വ്യക്തമായതിനാല്‍ കിവീസ് പരമ്പരയില്‍ നിന്ന് താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. പരിശോധനയ്ക്ക്് ശേഷം മാത്രമേ എത്ര നാള്‍ വിശ്രമം വേണ്ടിവരുമെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വൃത്തങ്ങള്‍ അറിയിച്ചു. ഹെയ്‌സല്‍വുഡിന് പകരം ജെയിംസ് പാറ്റിന്‍സണോ യുവതാരം മിഖായേല്‍ നീസറോ എത്തുമെന്നാണ് വിവരം.

joshhazlewood

<strong>ഭുവി ഉടനൊന്നും മടങ്ങിയെത്തില്ല!! പരിക്ക് ഗുരുതരം, ന്യൂസിലാന്‍ഡ് പര്യടനവും നഷ്ടമാവും</strong>ഭുവി ഉടനൊന്നും മടങ്ങിയെത്തില്ല!! പരിക്ക് ഗുരുതരം, ന്യൂസിലാന്‍ഡ് പര്യടനവും നഷ്ടമാവും

ഓസീസിന്റെ മറ്റൊരു പേസ് ബൗളറായ പാറ്റ് കുമ്മിന്‍സിനും പരിക്കിന്റെ പിടിയിലാണെന്നത് ഓസീസിനെ ആശങ്കപ്പെടുത്തുന്നു. അതേ സമയം ഹെയ്‌സല്‍വുഡിന്റെ അഭാവം നികത്തി മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍പ്പന്‍ പ്രകടനമാണ് ഓസീസിനുവേണ്ടി കാഴ്ചവെച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്കിന്റെ മികവില്‍ ന്യൂസീലന്‍ഡിനെ ഒന്നാം ഇന്നിങ്‌സില്‍ 166 റണ്‍സിന് കൂടാരം കയറ്റാന്‍ ഓസീസിന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സെടുത്തിരുന്നു.

Story first published: Saturday, December 14, 2019, 17:00 [IST]
Other articles published on Dec 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X