രാജ്‌കോട്ടില്‍ ഇന്ത്യ ഭയക്കണം; സൂപ്പര്‍ പേസര്‍ ഓസീസിനൊപ്പം ഇറങ്ങും, സൂചന നല്‍കി ഫിഞ്ച്
രാജ്‌കോട്ട്: ഓസ്‌സ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യയുടെ ചങ്കിടിപ്പേറ്റി ഓസീസ്. സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിനെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇക്കാര്യം സംബന്ധിച്ച് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് സൂചന നല്‍കിയിട്ടുണ്ട്. ഹെയ്‌സല്‍വുഡ് എത്തുന്നതോടെ പേസ് കരുത്തുയരുന്ന ഓസീസ് ബൗളിങ് നിര ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.
മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമ്മിന്‍സിനുമൊപ്പം പരിചയസമ്പന്നനായ ഹെയ്‌സല്‍വുഡ് എത്തുന്നതോടെ രാജ്‌കോട്ടില്‍ മത്സരം കടുപ്പമാകും. തുടര്‍ച്ചയായ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ഹെയ്‌സല്‍വുഡിന് ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിക്കുകയായിരുന്നുവെന്നും അദ്ദേഹം രാജ്‌കോട്ടില്‍ ടീമിലെത്താന്‍ സാധ്യതയുണ്ടെന്നും ഓസീസ് നായകന്‍ ഫിഞ്ച് പറഞ്ഞു. ആദ്യ മത്സരത്തിലെ ജയം ആത്മവിശ്വാസം നല്‍കുന്നു.

എന്നാല്‍ ഇന്ത്യ ചാമ്പ്യന്‍ നിരയാണ്. ശക്തമായി അവര്‍ തിരിച്ചെത്തുമെന്നും മികച്ച മത്സരം പ്രതീക്ഷിക്കുന്നുവെന്നും ഫിഞ്ച് പറഞ്ഞു. മുംബൈയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയോട് 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യമായാണ് ഓസ്‌ട്രേലിയ ഇന്ത്യയെ ഏകദിനത്തില്‍ 10 വിക്കറ്റിന് പരാജയപ്പെടുത്തുന്നത്. മുംബൈയിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications