വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ഏത് ടീമിന്?, ടോപ് ഫൈവ് ഇതാ, വിശ്വസ്തന്‍ അവന്‍!

ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരെല്ലാമുണ്ട്

1

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിലെ ഫേവറേറ്റുകള്‍ നിലവിലെ ലോകകപ്പ് ജേതാക്കളും ആതിഥേയരുമായ ഓസ്‌ട്രേലിയ തന്നെയാണ്. എന്നാല്‍ ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരെല്ലാമുണ്ട്.

ലോകകപ്പിനായുള്ള ടീമുകളെ ഇതിനോടകം എല്ലാവരും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചം. നിലവിലെ ടീമുകളെ പരിഗണിച്ചാല്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ഏത് ടീമിനൊപ്പമാണ്. ടീം കരുത്ത് പരിശോധിച്ച് ലോകകപ്പിലിറങ്ങുന്ന ടോപ് ഫൈവ് വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

IND vs AUS: സിക്‌സര്‍ കിങ്ങായി ഹിറ്റ്മാന്‍, ഗപ്റ്റിലിനെ കടത്തിവെട്ടി, വമ്പന്‍ റെക്കോഡ്IND vs AUS: സിക്‌സര്‍ കിങ്ങായി ഹിറ്റ്മാന്‍, ഗപ്റ്റിലിനെ കടത്തിവെട്ടി, വമ്പന്‍ റെക്കോഡ്

മാത്യു വേഡ്

മാത്യു വേഡ്

ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പറായി മാത്യു വേഡ് തന്നെയാവും ഇത്തവണയും ഉണ്ടാവുക. അവസാന സീസണില്‍ ഓസ്‌ട്രേലിയ കിരീടം ചൂടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനമാണ് വേഡ് കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് കാട്ടുന്ന വേഡ് ഫിനിഷര്‍ റോളിലാണ് കൂടുതലും തിളങ്ങിയത്. 65 ടി20യില്‍ നിന്ന് 916 റണ്‍സാണ് വേഡിന്റെ സമ്പാദ്യം. 133.72 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലാണ് വേഡിന്റെ പ്രകടനം. ഇന്ത്യക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലും വേഡ് ഗംഭീര പ്രകടനമാണ് നടത്തുന്നത്. തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ വേഡിനെ എല്ലാവരും ഭയക്കുക തന്നെ ചെയ്യണം.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

മുഹമ്മദ് റിസ്വാന്‍

മുഹമ്മദ് റിസ്വാന്‍

പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് മറ്റൊരു പ്രധാന വിക്കറ്റ് കീപ്പര്‍. ഓപ്പണിങ് ബാറ്റ്‌സ്മാനായ താരം സമീപകാലത്ത് നടത്തിയതെല്ലാം മികച്ച പ്രകടനങ്ങളാണ്. ഏഷ്യാ കപ്പിലടക്കം കസറാന്‍ റിസ്വാനായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാനാവുമെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ അത്ര മികവ് പോരാ. 65 ഇന്നിങ്‌സില്‍ നിന്ന് 2107 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. സ്ഥിരതയോടെ കളിക്കുന്ന ബാറ്റ്‌സ്മാനാണെങ്കിലും വിക്കറ്റിന് പിന്നില്‍ പിഴവ് സംഭവിക്കാറുണ്ട്. റിസ്വാന്റെ പ്രകടനം ലോകകപ്പില്‍ പാകിസ്താനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഏറ്റവും വിശ്വസ്തനായ താരമെന്ന് റിസ്വാനെ വിശേഷിപ്പിക്കാം.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ക്വിന്റന്‍ ഡീകോക്ക്. ഓപ്പണറെന്ന നിലയില്‍ ഗംഭീര റെക്കോഡുള്ള ഡീകോക്ക് എല്ലാവരും ഭയപ്പെടുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരത്തെ നിലയുറപ്പിച്ചാല്‍ പുറത്താക്കുക പ്രയാസം. 29കാരനായ താരം 1894 റണ്‍സാണ് നേടിയിട്ടുള്ളത്. 133.38 ആണ് ടി20 സ്‌ട്രൈക്കറേറ്റ്. വിക്കറ്റിന് പിന്നിലും ഡീകോക്ക് മിന്നും താരമാണ്. 77 ക്യാച്ചും 15 സ്റ്റംപിങ്ങും അദ്ദേഹം നടത്തിയിട്ടുണ്ട്. ഹെന്റിച്ച് ക്ലാസന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ട്. ഓസീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ സാധ്യതയുള്ള വിക്കറ്റ് കീപ്പറാണ് ഡീകോക്ക്.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ബാക്കപ്പായി ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍ എന്നിവരും ഇന്ത്യക്കൊപ്പമുണ്ട്. റിഷഭിന്റെ മോശം ഫോം പരിഗണിച്ച് ഇന്ത്യ ചിലപ്പോള്‍ റിഷഭിനെ പുറത്തിരുത്തി കാര്‍ത്തികിനെ കളിപ്പിച്ചേക്കും. 59 മത്സരം കളിച്ച റിഷഭ് 934 റണ്‍സാണ് നേടിയത്. ശരാശരി 25ല്‍ താഴെയാണ്. മധ്യനിരയില്‍ ഇന്ത്യ അര്‍പ്പിക്കുന്ന വിശ്വാസത്തിന് അനുസരിച്ച് മികവ് കാട്ടാന്‍ കാര്‍ത്തികിനാവുന്നില്ലെന്ന് പറയാം. ടെസ്റ്റിലും ഏകദിനത്തിലും മികവ് കാട്ടാന്‍ റിഷഭിനാവുന്നുണ്ടെങ്കിലും ടി20യില്‍ അത്ര പോരാ. കീപ്പറെന്ന നിലയില്‍ റിഷഭിന്റെ മികവ് വളരെ മികച്ചത് തന്നെയാണ്.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് എതിരാളികള്‍ ഏറ്റവും ഭയപ്പെടുന്ന വിക്കറ്റ് കീപ്പര്‍. ഇംഗ്ലണ്ട് നായകന്‍ കൂടിയായ ബട്‌ലര്‍ ടി20യിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. 94 ടി20യില്‍ നിന്ന് 2227 റണ്‍സാണ് ബട്‌ലര്‍ നേടിയിട്ടുള്ളത്. സ്‌ട്രൈക്കറേറ്റ് 142.57. 32കാരനായ താരം വിക്കറ്റിന് പിന്നിലും ഗംഭീര പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. ബട്‌ലര്‍ക്ക് ഓസീസ് സാഹചര്യം നന്നായി അറിയാമെന്നതിനാല്‍ എതിരാളികള്‍ കൂടുതല്‍ ഭയപ്പെടുമെന്നുറപ്പ്.

Story first published: Sunday, September 25, 2022, 17:46 [IST]
Other articles published on Sep 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X