For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബട്‌ലറെ കൂടുതല്‍ തവണ ഡെക്കിന് പുറത്താക്കിയ ടീമേത്? കണക്കുകളിതാ

പൂനെ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍. വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ ബട്‌ലറാണ് ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ നയിച്ചത്. ആറ് വിക്കറ്റിന്റെ വിജയവുമായി പരമ്പരയില്‍ 1-1ന് ഇംഗ്ലണ്ടിനെ ഒപ്പമെത്തിക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ബട്‌ലറിനായി.എന്നാല്‍ മത്സരത്തില്‍ പൂജ്യത്തിനാണ് ബട്‌ലര്‍ പുറത്തായത്.

പ്രസിദ്ധ് കൃഷ്ണയുടെ മാസ്മരിക യോര്‍ക്കറിന് ഉത്തരം നല്‍കാന്‍ ബട്‌ലര്‍ക്ക് സാധിച്ചില്ല. നിലവിലെ മികച്ച വെള്ളബോള്‍ താരമെന്ന് പലരും വിശേഷിപ്പിക്കുന്ന ബട്‌ലര്‍ ഏത് ടീമിനെതിരെയാണ് കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായതെന്ന് നോക്കാം. ഇന്ത്യക്കെതിരെയാണ് അദ്ദേഹം കൂടുതല്‍ തവണ ഡെക്കായത്. രണ്ടാം ഏകദിനത്തിലെ ഉള്‍പ്പെടെ 6 തവണയാണ് ഇന്ത്യക്കെതിരേ ബട്‌ലര്‍ പൂജ്യത്തിന് പുറത്തായത്.

രണ്ടാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇന്‍ഡീസാണ്. അഞ്ച് തവണ അവര്‍ ബട്‌ലറെ പൂജ്യത്തിന് മടക്കി അയച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, പാകിസ്താന്‍ ടീമുകള്‍ക്കെതിരെ മൂന്ന് തവണയും ബട്‌ലര്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ട് നിരയിലെ സജീവ സാന്നിധ്യമാണ് ബട്‌ലര്‍. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ മികവുണ്ടെന്നതാണ് ബട്‌ലറുടെ മറ്റൊരു സവിശേഷത.

josbuttler

എന്നാല്‍ സമീപകാലത്തായി ഏകദിനത്തില്‍ ബട്‌ലര്‍ക്ക് പഴയ മികവില്ല. അവസാന അഞ്ച് ഏകദിനത്തില്‍ നിന്ന് വെറും 14 റണ്‍സാണ് അദ്ദേഹം നേടിയത്. 1,3,8,2,0 എന്നിങ്ങനെയാണ് ബട്‌ലറിന്റെ സ്‌കോര്‍. മധ്യനിരയില്‍ ഏകദിനത്തില്‍ സമീപകാലത്തായി ബട്‌ലര്‍ പതറുകയാണ്. ഇന്ത്യക്കെതിരായ നിര്‍ണ്ണായകമായ നാലാം മത്സരത്തില്‍ ബട്‌ലര്‍ ഫോം കണ്ടെത്തി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നിലയുറപ്പിച്ച് കിട്ടിയാല്‍ ബട്‌ലറെപ്പോലൊരു അപകടകാരിയായ മറ്റൊരു താരമില്ലെന്ന് തന്നെ പറയാം. ഒരു ഏകദിനത്തില്‍ കുറഞ്ഞത് 50 പന്തെങ്കിലും നേരിട്ട ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരില്‍ കൂടുതല്‍ സ്‌ട്രൈക്കറേറ്റെന്ന റെക്കോഡ് ബട്‌ലറുടെ പേരിലാണ്. 2015ല്‍ 223 സ്‌ട്രൈക്കറേറ്റിലായിരുന്നു ബട്‌ലറുടെ ബാറ്റിങ്. 2019ല്‍ ഓയിന്‍ മോര്‍ഗന്‍ 209 സ്‌ട്രൈക്കറേറ്റിലും ബാറ്റ് ചെയ്തിട്ടുണ്ട്. 2019ല്‍ രണ്ട് മത്സരത്തില്‍ 200,195 സ്‌ട്രൈക്കറേറ്റില്‍ ബട്‌ലര്‍ ബാറ്റ് ചെയ്തു. ഇന്ത്യക്കെതിരേ ബെന്‍ സ്റ്റോക്‌സ് ബാറ്റ് ചെയ്തത് 190 സ്‌ട്രൈക്കറേറ്റിലായിരുന്നു.

ഇന്ത്യക്കെതിരായ അവസാന ഏകദിനവും ജയിച്ച് ഇംഗ്ലണ്ടിന് ഏകദിന പരമ്പര സമ്മാനിക്കാനായാല്‍ ജോസ് ബട്‌ലര്‍ക്കത് വലിയ നേട്ടമാവും. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പരിക്കിന്റെ പിടിയിലായതോടെയാണ് ജോസ് ബട്‌ലറെ നായകനാക്കിയത്.

Story first published: Saturday, March 27, 2021, 16:10 [IST]
Other articles published on Mar 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+