Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മങ്കാദ് ഔട്ടാക്കി, കുറ്റം സേനാനായകയ്ക്ക്!

ക്രിക്കറ്റിനെ നോക്കി ജെന്റില്‍മെന്‍സ് ഗെയിം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ക്രിക്കറ്റ് പോലും ചിരിച്ചുപോകുകയേയുള്ളൂ. ക്രിക് - എന്റര്‍ടൈന്‍മെന്റുകള്‍ ആയിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റിന്റെ അവശേഷിക്കുന്ന സല്‍പ്പേരും പിടിച്ചുകുലുക്കുന്നതായി ശ്രീലങ്ക - ഇംഗ്ലണ്ട് അഞ്ചാം ഏകദിന മത്സരം.

പന്തെറിയുന്നതിന് മുന്‍പേ ക്രീസ് വിട്ട ജോസ് ബട്‌ലറെ മങ്കാദ് ഔട്ടാക്കിയ ശ്രീലങ്കന്‍ സ്പിന്നര്‍ സചിത്ര സേനാനായകെയാണ് വിവാദ നായകനായത്. ഇംഗ്ലണ്ട് ബാറ്റിംഗിനിടെ നാല്‍പത്തിനാലാം ഓവറിലായിരുന്നു പന്തെറിയുന്നതിന് മുന്‍പേ ക്രീസ് വിട്ട് ഓടാന്‍ ശ്രമിച്ച ബട്‌ലറെ സേനാനായകെ ഔട്ടാക്കി വിട്ടത്.

കളി നിയമം അനുസരിച്ച് സാധുവാണെങ്കിലും ക്രിക്കറ്റില്‍ ഇത്തരത്തില്‍ ഔട്ടാക്കുക പതിവല്ല. കളി കഴിഞ്ഞതും സംഭവത്തെ വിമര്‍ശിച്ച് ഇംഗ്ലണ്ട് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. വിവാദമായ ചില റണ്ണൗട്ടുകള്‍ കൂടി കാണൂ.

സച്ചിന്‍ - അക്തര്‍

സച്ചിന്‍ - അക്തര്‍

1999 ല്‍ പകിസ്താനെതിരെയായിരുന്നു സച്ചിന്റെ വിവാദമായ റണ്ണൗട്ട്. സച്ചിന്‍ ക്രീസില്‍ കുത്താനാഞ്ഞെങ്കിലും ബാറ്റ് കൊണ്ടത് ബൗളിംഗ് ക്രീസില്‍ നിന്ന ഷോയിബ് അക്തറിന്റെ ഷൂസില്‍. നദീം ഖാന്റെ ഡയറക്ട് ത്രോ വിക്കറ്റില്‍. ഏറെ നേരം കഴിഞ്ഞാണ് സ്റ്റീവ് ബക്‌നര്‍ സച്ചിനെ ഔട്ട് വിളിച്ചത്.

ഇന്‍സമാം ഉള്‍ഹഖ്

ഇന്‍സമാം ഉള്‍ഹഖ്

ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തിലാണ് ഇന്‍സമാം റണ്ണൗട്ടായത്. വിക്കറ്റിന് നേരെയുള്ള ഏറ് ക്രീസിന് പുറത്ത് നിന്നും ബാറ്റ് കൊണ്ട് തടുക്കുകയായിരുന്നു ഇന്‍സി.

ഇയാന്‍ ബെല്‍ - ധോണി

ഇയാന്‍ ബെല്‍ - ധോണി

പന്ത് ബൗണ്ടറി കടന്നെന്ന് വിചാരിച്ച് പാതിവഴിയില്‍ നിന്ന ഇയാന്‍ ബെല്ലിനെ റണ്ണൗട്ടാക്കിയെങ്കിലും ധോണി കളിയുടെ മാന്യതയെ കരുതി അപ്പീന്‍ പിന്‍വലിക്കുകയും ബെല്ലിനെ തിരിച്ചുവിളിക്കുകയും ചെയ്തു. ബെല്‍ 137 റണ്‍സെടുത്ത് നില്‍ക്കവേയാണ് ട്രെന്റ് ബ്രിഡ്ജില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കപില്‍ ദേവ്

കപില്‍ ദേവ്

ദക്ഷിണാഫ്രിക്കയുടെ പീറ്റര്‍ കിര്‍സ്റ്റണെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് മങ്കാദ് ഔട്ടാക്കിയിട്ടുണ്ട്.

അലിസ്റ്റര്‍ കുക്ക്

അലിസ്റ്റര്‍ കുക്ക്

പന്തിന് പോകാന്‍ വേണ്ടി ശരീരം വളച്ചുകൊടുത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഔട്ടായിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ക്രീസിലെത്തിയ ശേഷമായിരുന്നു കുക്കിന്റെ വിഡ്ഡിത്തം. വിരാട് കോലിയായിരുന്നു ഫീല്‍ഡര്‍.

സേവാഗ്

സേവാഗ്

ക്രീസിലെത്തിയാലും ബാറ്റ് കുത്താത്ത സേവാഗ് പല പ്രാവശ്യം റണ്ണൗട്ടായിട്ടുണ്ട്.

സേനാനായകെ

സേനാനായകെ

ജോസ് ബട്‌ലറെ മങ്കാദ് ഔട്ടാക്കിയ ശ്രീലങ്കന്‍ സ്പിന്നര്‍ സചിത്ര സേനാനായകെ പുതിയ വിവാദ നായകൻ

Story first published: Friday, June 6, 2014, 12:18 [IST]
Other articles published on Jun 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+