For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മായങ്ക് താനൊരു ടെസ്റ്റ് താരം മാത്രമല്ലെന്ന് തെളിയിക്കുകയാണ്- ജോണ്ടി റോഡ്‌സ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും മികച്ച ബാറ്റിങ് പുറത്തെടുക്കുന്ന താരങ്ങളിലൊരാള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മായങ്ക് അഗര്‍വാളാണ്. പലപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ മാത്രം ഒതുങ്ങിയിരുന്ന മായങ്ക് താന്‍ ഏത് ഫോര്‍മാറ്റിനും അനുയോജ്യനാണെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. 10 മത്സരങ്ങളില്‍ 39.80 ശരാശരിയില്‍ 398 റണ്‍സ് മായങ്ക് ഇതിനോടകം നേടിക്കഴിഞ്ഞു. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പഞ്ചാബിന്റെ ബാറ്റിങ്ങ് പ്രതീക്ഷകളില്‍ പ്രധാനിയായി മാറിക്കഴിഞ്ഞ മായങ്കിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് ഇതിഹാസവും പഞ്ചാബിന്റെ ഫീല്‍ഡിങ് കോച്ചുമായ ജോണ്ടി റോഡ്‌സ്.

'മികച്ച ബാറ്റ്‌സ്മാനാണവന്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്ത് അവനില്‍ കാണാം.മായങ്കിനെപ്പോലുള്ള താരങ്ങള്‍ താനൊരു ടെസ്റ്റ് താരം മാത്രമല്ലെന്ന് തെളിയിക്കുകയാണ്. കെകെ എല്‍ സ്ഥിരതകൊണ്ട് വിസ്മയിപ്പിക്കുന്നു. അതാണ് ക്രിക്കറ്റ് താരമെന്ന നിലയില്‍ ഏറ്റവും പ്രധാനവും. ഒരു ക്രിക്കറ്റ് താരമെന്ന രീതിയില്‍ ഏത് സാഹചര്യത്തെയും മറികടക്കുന്നവനാണ് വിജയിക്കുന്നത്'-ജോണ്ടി റോഡ്‌സ് പറഞ്ഞു.

jontyrhodes

ഇത്തവണ ഏറ്റവും മികച്ച ബാറ്റിങ് കാഴ്ചവെക്കുന്നത് പഞ്ചാബ് നായകന്‍ രാഹുലാണ്. 10 മത്സരത്തില്‍ നിന്ന് 67.50 ശരാശരിയില്‍ 540 റണ്‍സ് ഇതിനോടകം രാഹുല്‍ നേടിക്കഴിഞ്ഞു. ഇതില്‍ 1 സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 46 ഫോറും 19 സിക്‌സും ഇതിനോടകം രാഹുല്‍ അടിച്ചെടുത്തു. സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് ഏവരുടേയും പ്രശംസ ഏറ്റുവാങ്ങുകയാണ് രാഹുല്‍. ജോണ്ടിക്ക് കീഴില്‍ പഞ്ചാബിന്റെ ഫീല്‍ഡിങ് നിര തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച ഫീല്‍ഡിങ് പഞ്ചാബിന്റേതാണെന്ന് പറയാം. നിക്കോളാസ് പുരാന്‍,ഗ്ലെന്‍ മാക്‌സ് വെല്‍,മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ബൗണ്ടറി ലൈനില്‍ നടത്തിയ തകര്‍പ്പന്‍ സേവുകള്‍ വലിയ അഭിനന്ദനം നേടിയിരുന്നു. ഫീല്‍ഡര്‍മാരുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നുവെന്നാണ് ജോണ്ടി പറഞ്ഞത്.

'പുരാന്‍ ബൗണ്ടറി ലൈനില്‍ ക്യാച്ച് നേടി വായുവില്‍ നിന്നാണ് ബൗണ്ടറി ലൈനിന് പുറത്തേക്ക് തട്ടിയിട്ടത്. മാക്‌സ് വെല്‍ അപ്പോള്‍ പുരാന് അടുത്തുണ്ടായിരുന്നെങ്കിലും അത്തരമൊരു സാഹചര്യത്തില്‍ പുരാന്‍ എങ്ങോട്ട് പന്തിടുമെന്ന് മനസിലാക്കാന്‍ പ്രയാസമാണ്. കീറോണ്‍ പൊള്ളാര്‍ഡിനെ സൂപ്പര്‍ ഓവറില്‍ സിക്‌സര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞ മായങ്ക് മനോഹര ഫീല്‍ഡിങ്ങാണ് പുറത്തെടുത്തത്. ആ പന്ത് സിക്‌സ് പോയിരുന്നെങ്കില്‍ മത്സരം ചിലപ്പോള്‍ മുംബൈക്ക് അനുകൂലമായേനെ'-ജോണ്ടി പറഞ്ഞു. തുടര്‍ തോല്‍വികള്‍ക്ക് ശേഷം അവസാന മൂന്ന് മത്സരവും വിജയിച്ച പഞ്ചാബ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷ ടീമിന് സജീവമാണ്.

Story first published: Thursday, October 22, 2020, 20:00 [IST]
Other articles published on Oct 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+