വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ജോണി ബാരിസ്‌റ്റോ കളിക്കിടെ പുറത്ത്

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിയര്‍ക്കുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബാരിസ്‌റ്റോയ്ക്ക് പരിക്ക്. ഇടതുകൈവിരലിന് പരിക്കേറ്റ താരം വിശ്രമത്തിലാണ്. പരിക്കറ്റതിനെ തുടര്‍ന്ന് ടീമില്‍ ബാരിസ്റ്റോയ്ക്ക് പകരം ജോസ് ബട്‌ലറാണ് വിക്കറ്റ് കീപ്പറായത്. ബാരിസ്റ്റോയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ വന്‍ ലീഡിലേക്ക് നീങ്ങുകയാണ്. 500 റണ്‍സിന് മേല്‍ ഇന്ത്യ ലീഡെടുത്തതോടെ ഇംഗ്ലണ്ടിന് ജയം അകലെയാകും. ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നതിനിടെ മുഖ്യ ബാറ്റ്‌സ്മാന് പരിക്കേറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. 206 റണ്‍സെടുത്ത ബാരിസ്റ്റോവാണ് ഇംഗ്ലണ്ടിനായി ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം. അതുകൊണ്ടുതന്നെ ബാരിസ്‌റ്റോ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍നിന്നും ഒഴിവായാലും അത് ഇംഗ്ലണ്ടിനെ ബാധിച്ചേക്കും.

jonnybairstowcropped

എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബാരിസ്റ്റോയുടെ ബാറ്റിങ് നിര്‍ണായകമായിരുന്നു. ആദ്യ രണ്ടു ടെസ്റ്റിലും ജയിച്ച ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ സമനിലയ്ക്കായാണ് ഇനി ശ്രമം തുടരുക. അതേസമയം, പരമ്പരയില്‍ നിലനില്‍ക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. കളി രണ്ടുദിവസം കൂടി ശേഷിക്കവെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തായില്‍ ജയിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Story first published: Tuesday, August 21, 2018, 9:15 [IST]
Other articles published on Aug 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X