ഏകദിന തോല്‍വിക്ക് കനത്ത തിരിച്ചടി നല്‍കി ഇംഗ്ലണ്ട്; ടി20യില്‍ വിന്‍ഡീസിന് തോല്‍വി
സെന്റ് ലൂസിയ: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനോട് നാണംകെട്ട ഇംഗ്ലണ്ടിന് ടി20യില്‍ തിരിച്ചുവരവ്. ടി0 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. നിശ്ചിത 20 ഓവറില്‍ വെസ്റ്റിന്‍ഡീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 18.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു.

ഏകദിന പരമ്പരയിലെ മിന്നുന്ന പ്രകടനം ക്രിസ് ഗെയ്‌ലിന് ടി20യില്‍ ആവര്‍ത്തിക്കാനായില്ല. എന്നാല്‍, ഗെയ്‌ലിന് പകരം വെടിക്കെട്ടിന് തീകൊളുത്തിയ നിക്കൊളാസ് പൂരനാണ് ടീമിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. പൂരന്‍ 37 പന്തില്‍ 58 റണ്‍സെടുത്തു. ഡാരന്‍ ബ്രോവോ 28 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. ഗെയ്‌ലിന് 15 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ടോം കറനാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ചുനിന്നത്. ക്രിസ് ജോര്‍ദന്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബാരിസ്റ്റോ 40 പന്തില്‍ 68 റണ്‍സടിച്ചു. 30 റണ്‍സെടുത്ത ജോ ഡെന്‍ലിയും 18 റണ്‍സെടുത്ത സാം ബില്ലിങ്‌സുമാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. വെസ്റ്റിന്‍ഡീസിനായി ഷെല്‍ഡന്‍ കോട്രെല്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 എന്ന നിലയില്‍ ലീഡെടുത്തു. ശനിയാഴ്ചയാണ് രണ്ടാം മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications