വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്മിത്തിനെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന്റെ 'തട്ടിപ്പ്' ഫീല്‍ഡിങ്, ക്രിക്കറ്റ് ലോകം രണ്ടു തട്ടില്‍

Why Australia Were Not Awarded Five Penalty Runs For Bairstow’s Fake Run Out | Oneindia Malayalam

കെന്നിങ്ടണ്‍: അങ്ങനെ ഓവല്‍ ടെസ്റ്റ് ജയിച്ച് ആഷസ് പരമ്പര ഇംഗ്ലണ്ട് സമനിലയില്‍ പിടിച്ചു. ആഷസ് കപ്പുമായി ഓസ്‌ട്രേലിയ തിരിച്ചുപോകുമെങ്കിലും പരമ്പര കൈവെടിയാതെ അഭിമാനം കാക്കാന്‍ ഇംഗ്ലീഷ് പടയ്ക്കായി. ഓവലില്‍ നാലാം ദിനം 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയെ 263 റണ്‍സിന് ഇംഗ്ലീഷ് ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി.

ചൂടൻ ചർച്ച

കളി കഴിഞ്ഞെങ്കിലും ഓവലില്‍ രണ്ടാം ദിനം ജോണി ബെയര്‍സ്‌റ്റോ നടത്തിയ 'തട്ടിപ്പ്' ഫീല്‍ഡിങ്ങിനെ പറ്റിയുള്ള ചൂടന്‍ ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് കെട്ടടങ്ങിയിട്ടില്ല. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. റണ്ണെടുക്കാന്‍ ഓടിയ സ്റ്റീവ് സ്മിത്തിനെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബെയര്‍സ്‌റ്റോ പറ്റിക്കുകയാണുണ്ടായത്. പന്ത് കൈയിലുണ്ടെന്ന വ്യാജേന സ്മിത്തിനെ സ്റ്റംപ് ചെയ്യാന്‍ ബെയര്‍‌സ്റ്റോ ശ്രമിച്ചു. ക്രീസിലേക്ക് ഓടിയെത്തിയ സ്മിത്താകട്ടെ ഇതുകണ്ട് എടുത്തുചാടി.

മാന്യമായ രീതിയല്ല

സാധാരണ ഇത്തരം ഫീല്‍ഡിങ് തട്ടിപ്പുകള്‍ക്ക് എതിര്‍ ടീമിന് അഞ്ചു റണ്‍സ് നല്‍കണമെന്നാണ് ക്രിക്കറ്റിലെ നിയമം. പക്ഷെ അംപയര്‍മാരായ മാരെയ്‌സ് ഇറാസ്മസും കുമാര്‍ ധര്‍മ്മസേനയും പിഴ വിധിച്ചില്ല. സംഭവത്തില്‍ രണ്ടു തട്ടിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇംഗ്ലണ്ടിന് അഞ്ചു റണ്‍സ് പിഴ വിധിക്കണമായിരുന്നെന്ന് ഒരുവിഭാഗം ആരാധകര്‍ പറയുന്നു. റണ്ണിനായി ഓടുന്ന ബാറ്റ്‌സ്മാന്‍മാരെ കബളിപ്പിക്കുന്നത് മാന്യമായ നടപടിയില്ലെന്നാണ് ഇവരുടെ വാദം.

പന്തിനെതിരേ തുറന്നടിച്ച് ശാസ്ത്രി... വിന്‍ഡീസില്‍ ടീമിനെ 'ചതിച്ചു'!! തനിനിറം പുറത്തെടുക്കണം

സമാന സംഭവങ്ങൾ

ഇതേസമയം, ബാറ്റ്‌സ്മാന്മാരെ കബിളിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് മറുപക്ഷത്തുള്ളവര്‍ അവകാശപ്പെടുന്നു. എന്തുവിലകൊടുത്തും ടീമിനായി റണ്‍സ് സംരക്ഷിക്കാന്‍ ഫീല്‍ഡര്‍മാര്‍ ബാധ്യസ്തരാണ്. അതുകൊണ്ട് ഇത്തരം നീക്കങ്ങള്‍ കളിയുടെ ചടുലത വര്‍ധിപ്പിക്കും.

എന്തായാലും വിഷയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രതികരണം അറിയിച്ചിട്ടില്ല. 2015 -ല്‍ ഏകദിന മത്സരത്തിനിടെ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര സമാനമായ രീതിയില്‍ പാക് താരം അഹമ്മദ് ഷെഹസാദിനെ കബളിപ്പിച്ചിരുന്നു.

ആഷസ് 2019: കോലിയെ വെല്ലുവിളിച്ച സ്മിത്ത്, അഴിഞ്ഞാടി പേസര്‍മാരും... ഇതാണ് ടെസ്റ്റ് മാജിക്ക്

പന്ത് കൈയില്‍ വരുന്നതിന് ഏറെ മുന്‍പുതന്നെ സ്റ്റംപിന് നേരെ ത്രോ ചെയ്യുന്നതായി സംഗക്കാര അഭിനയിച്ചപ്പോള്‍ ഷെഹസാദ് അന്ന് ക്രീസിലേക്ക് എടുത്തുചാടുകയുണ്ടായി. 2017 സെപ്തംബറില്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബുഷെയ്‌നും ഇതേ രീതിയില്‍ തട്ടിപ്പ് ഫീല്‍ഡിങ് പുറത്തെടുത്തിരുന്നു.

പ്രധാനമായും റണ്ണെടുക്കാന്‍ ഓടുന്ന ബാറ്റ്‌സ്മാനില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കീപ്പര്‍മാര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ഈ നീക്കം ബാറ്റ്‌സ്മാന്മാര്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കൂട്ടും.

Story first published: Monday, September 16, 2019, 13:59 [IST]
Other articles published on Sep 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X