വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ വീണ്ടുമൊരു 'സൂപ്പര്‍മാന്‍' ക്യാച്ച് — വീഡിയോ

സെയിന്റ് ലൂസിയ: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് ലൂസിയ സൂക്ക്‌സ് ടീമിന്റെ കഷ്ടകാലം തുടരുകയാണ്. വെള്ളിയാഴ്ച്ച ഡാരന്‍ സമി സ്റ്റേഡിയത്തില്‍ ബര്‍ബഡോസ് ട്രൈഡന്റ്‌സിനെതിരെ 71 റണ്‍സിന്റെ ഭീമന്‍ പരാജയമാണ് ടീം ഏറ്റുവാങ്ങിയത്. മത്സരത്തിനിടെ സൂക്ക്‌സ് നായകന്‍ ഡാരന്‍ സമിയെ പുറത്താക്കാന്‍ ബാര്‍ബഡോസ് താരം ജോനാഥന്‍ കാര്‍ട്ടര്‍ എടുത്ത പറക്കും ക്യാച്ച് കായിക പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

കരീബിയൻ പ്രീമിയർ ലീഗ്

എട്ടാം ഓവറിലാണ് സംഭവം. നെഞ്ചളവിലെത്തിയ റെയ്മണ്‍ റെയ്ഫറുടെ പന്തിനെ തേര്‍ഡ് മാനിലേക്ക് ദിശ കാട്ടിയതായിരുന്നു സമി. ബാറ്റില്‍ത്തട്ടിയ പന്ത് വായുവില്‍ കുതിച്ചു. ഇതു കണ്ട ജോനാഥന്‍ കാര്‍ട്ടര്‍ ഗലി പോയിന്റില്‍ നിന്നോടിയെത്തി; ശേഷം പന്തിലേക്ക് ഒരു ചാട്ടവും. ഗ്രൗണ്ടില്‍ വീഴുന്നതിന് തൊട്ടുമുന്‍പേയാണ് താരം ഇടംകൈയ്യില്‍ പന്തിനെ പിടിച്ചെടുത്തത്. ഇപ്പോള്‍ ജോനാഥന്‍ കാര്‍ട്ടറിന്റെ സൂപ്പര്‍മാന്‍ ക്യാച്ച് ഇന്റര്‍നെറ്റില്‍ പ്രചാരം നേടുകയാണ്.

എട്ടു പന്തില്‍ രണ്ടു റണ്‍സെടുത്ത് നില്‍ക്കെയാണ് മുന്‍ വിന്‍ഡീസ് നായകനായ ഡാരന്‍ സമി മടങ്ങിയത്. നേരത്തെ, ആദ്യം ബാറ്റു ചെയ്ത ബാര്‍ബഡോസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കുറിച്ചിരുന്നു. ജസ്റ്റിന്‍ ഗ്രീവ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ബാര്‍ബഡോസിന് കരുത്തായത്. 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സൂക്ക്‌സിന് തുടക്കം മുതല്‍ക്കെ പോരാളികള്‍ നഷ്ടപ്പെട്ടു. പവര്‍പ്ലേ ഓവറുകളില്‍ മാത്രം നാലു വിക്കറ്റുകളാണ് ബാര്‍ബഡോസ് വീഴ്ത്തിയത്. ഒടുവില്‍ 14.5 ഓവറില്‍ 101 റണ്‍സിന് സൂക്ക്‌സിന്റെ പോരാട്ടം അവസാനിച്ചു. മത്സരത്തില്‍ 21 പന്തില്‍ 30 റണ്‍സെടുത്ത ജോനാഥന്‍ കാര്‍ട്ടറാണ് കളിയിലെ താരം.

Story first published: Saturday, September 21, 2019, 15:37 [IST]
Other articles published on Sep 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X