വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാജസ്ഥാന്‍ സൂപ്പര്‍താരമായി മാറിയ വിന്‍ഡീസിന്റെ ആര്‍ച്ചറിന് ഇംഗ്ലണ്ടിനായി കളിക്കാന്‍ മോഹം

ജയ്പൂര്‍: കോടികള്‍ വാരിയെറിഞ്ഞിട്ടും പുതിയ സീസണില്‍ പ്രതീക്ഷിച്ച തുടക്കം നേടാന്‍ കഴിയാത്തത് രാജസ്ഥാന്‍ റോയല്‍സിനെ കാര്യമായി വിഷമിപ്പിച്ചിരുന്നു. മോശം പ്രകടനത്തെ തുടര്‍ന്ന് ടീം മെന്റര്‍ ഷെയിന്‍ വോണിന് ആരാധകരോട് മാപ്പു പറയേണ്ട അവസ്ഥപോലും ഉണ്ടായി. അതുകൊണ്ടുതന്നെ അഞ്ചാം മത്സരത്തില്‍ ജയം ടീമിന് അനിവാര്യമായിരുന്നു.

കളിക്കാരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുകകൂടി മാത്രമല്ല ആരാധകരുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാനും രാജസ്ഥാന്‍ ജയം ആഗ്രഹിച്ചു. നാലു കളികളില്‍ പുറത്തിരുത്തിയ ടി20 സ്‌പെഷലിസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിനെ ഐപിഎല്ലിലെ ആദ്യ മത്സരത്തിനിറക്കുമ്പോള്‍ മുംബൈയ്‌ക്കെതിരെ ആധികാരിക ജയം തന്നെയായിരുന്നു ലക്ഷ്യം.

jofraarcher


ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടലുകള്‍ യാഥാര്‍ഥ്യമാക്കി ആര്‍ച്ചര്‍ വരവറിയിക്കുകയും ചെയ്തു. 7.2 കോടിരൂപ വാരിയെറിഞ്ഞ് ടീമിലെടുത്ത ആര്‍ച്ചറെ നേരത്തെ തന്നെ ഉള്‍പ്പെടുത്താത്തത് സംസാരമായിരുന്നു. നാലു കളികള്‍ വൈകിയാലും മുംബൈയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുത് വിന്‍ഡീസ് ബൗളര്‍ ആദ്യ മത്സരത്തില്‍ തന്നെ ആരാധകരുടെ കൈയ്യടിനേടി.

ആര്‍ച്ചറിന്റെ കണിശതയാര്‍ന്ന പന്തേറുകൊണ്ടും മനസാന്നിധ്യം വിടാതെ വാലറ്റം ബാറ്റ് ചെയ്തതുകൊണ്ടുമാണ് മത്സരം രാജസ്ഥാന് അനുകൂലമായത്. ബാര്‍ബഡോസ് സ്വദേശിയായ ആര്‍ച്ചര്‍ വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ടീമില്‍ കളിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനായി കളിക്കാനാണ് ആര്‍ച്ചറിന്റെ മോഹം. ഇതിനായി ഇംഗ്ലീഷ് പാസ്‌പോര്‍ട്ടും സ്വന്തമാക്കിക്കഴിഞ്ഞു. 2022ല്‍ ഇംഗ്ലണ്ടിനായി കളിക്കാന്‍ ഈ ഇരുപത്തിരണ്ടുകാരന് കഴിയും. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടൂര്‍ണമെന്റില്‍ പകരക്കാരനായെത്തി വാര്‍ത്തകളിലിടം നേടിയ താരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗിലും ഒരുകൈ നോക്കിയിട്ടുണ്ട്. എന്തായാലും വരും മത്സരങ്ങളില്‍ രാജസ്ഥാന്റെ തുരുപ്പുചീട്ടായി മാറിക്കഴിഞ്ഞു ആര്‍ച്ചര്‍.

Story first published: Monday, April 23, 2018, 14:25 [IST]
Other articles published on Apr 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X