വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആര്‍ച്ചറുടെ പന്തില്‍ വില്യംസണ്‍ മുട്ടുമടക്കി, ഏറ്റുപിടിച്ച് രാജസ്ഥാനും ഹൈദരാബാദും

ഹാമില്‍ടണ്‍: വേഗമാര്‍ന്ന ബൗണ്‍സറുകള്‍ക്ക് സുപ്രസിദ്ധമാണ് ജോഫ്ര ആര്‍ച്ചര്‍. മുന്‍പ് ആഷസില്‍ സ്റ്റീവ് സ്മിത്തിനെ പരുക്കേല്‍പ്പിച്ചത് ആര്‍ച്ചറുടെ ഇത്തരമൊരു ബൗണ്‍സറായിരുന്നു. ഇന്നലെ ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മിലെ രണ്ടാം ടെസ്റ്റിലെ അഞ്ചാം ദിനവും 'ബൗണ്‍സര്‍ ആക്രമണം' നടത്തുന്ന ആര്‍ച്ചറെ ആരാധകര്‍ കണ്ടു. റോസ് ടെയ്‌ലര്‍ കെയിന്‍ വില്യംസണ്‍ സഖ്യമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ജയമോഹങ്ങള്‍ പൊലിച്ചത്.

ആർച്ചറുടെ ബൌൺസർ

കളിയുടെ അവസാന ദിനം ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇംഗ്ലീഷ് പടയ്ക്കായില്ല. ടെയ്‌ലര്‍ - വില്യംസണ്‍ കൂട്ടുകെട്ട് തകര്‍ക്കാനായി ബൗണ്‍സറുകളെയാണ് ജോഫ്ര ആര്‍ച്ചര്‍ കൂട്ടുപിടിച്ചത്. ഇതിലൊരെണ്ണം അപകടകരമാംവിധം ന്യൂസിലാന്‍ഡ് നായകന്‍ വില്യംസണിനെ കടന്നുപോവുകയും ചെയ്തു.

ഷോര്‍ട്ട് ലെങ്തില്‍ കുത്തിയ പന്ത് പതിവിലും താഴെയായി ചീറിയെത്തിയതോടെ വില്യംസണ്‍ അമ്പരന്നു. ബൗണ്‍സറില്‍ നിന്നും രക്ഷപ്പെടാന്‍ ക്രീസില്‍ ഒടിഞ്ഞുകുത്തിയിരിക്കേണ്ടി വന്നു വില്യംസണിന്.

ഏറ്റുപിടിച്ച് രാജസ്ഥാനും ഹൈദരബാദും

എന്നിട്ടും ഹെല്‍മറ്റിനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ആര്‍ച്ചറുടെ പന്ത് കടന്നുപോയി. എന്തായാലും ഈ സംഭവത്തെ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരബാദുമാണ് പിന്നാലെ ഏറ്റെടുത്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമാണ് ആര്‍ച്ചര്‍. കെയിന്‍ വില്യംസണാകട്ടെ ഹൈദരാബാദിന്റെ നായകനും. ജോഫ്ര ആര്‍ച്ചര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ വില്യംസണിനെ ട്വിറ്ററില്‍ രാജസ്ഥാന്‍ റോയല്‍സ് കളിയാക്കി.

രാജസ്ഥാന്റെ ട്വീറ്റ്

'ആര്‍ച്ചറുടെ പന്തില്‍ പതറിപ്പോയോ' എന്ന തലക്കെട്ട് ചേര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ചിത്രം പങ്കുവെച്ചു. എന്നാല്‍ നിമിഷം കളയാതെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് നായകന്റെ രക്ഷയ്‌ക്കെത്തി. ഫുട്‌ബോളിലെ പ്രസിദ്ധമായ വാമൊഴി (ബെക്കാമിനെ പോലെ വളയ്ക്കൂ) കൂട്ടുപിടിച്ചാണ് ഹൈദരാബാദ് രാജസ്ഥാന് മറുപടി നല്‍കിയത്. പന്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള താരത്തിന്റെ കായികമികവിനെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഇവിടെ ഓര്‍മ്മപ്പെടുത്തി.

ഹൈദരാബാദിന്റെ മറുപടി

ഡിസംബര്‍ 19 -ന് കൊല്‍ക്കത്തയില്‍ ഐപിഎല്‍ താരലേലം നടക്കാനിരിക്കെ ടീമുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. നേരത്തെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും ട്വിറ്റില്‍ നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. '2019 വര്‍ഷം രണ്ടു ട്വന്റി-20 ഫൈനല്‍ ത്രില്ലറുകളാണ് ഇന്ത്യ കണ്ടത്. ഒന്ന് ഐപിഎല്‍ ഫൈനലും രണ്ടാമത്തേത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലും. ഇതിലേതാണ് ഏറ്റവും നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്', കൊല്‍ക്കത്ത ട്വീറ്റ് ചെയ്തു.

സച്ചിനോ ലാറയോ അല്ല, ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനെ വെളിപ്പെടുത്തി വസിം അക്രം

മുംബൈയുടെ മറുപടി

Most Read: അടിത്തറയിട്ടത് കപില്‍, പടുത്തുയര്‍ത്തി കോലി... ഇന്ത്യന്‍ പേസ് ബൗളിങിനെ പുകഴ്ത്തി ഇതിഹാസം

പക്ഷെ മുംബൈ കപ്പുയര്‍ത്തിയ ചിത്രം നല്‍കാന്‍ കൊല്‍ക്കത്ത മടി കാണിച്ചത് മുംബൈ ഇന്ത്യന്‍സിന് പിടിച്ചില്ല. തൊട്ടുപിന്നാലെ വന്നു മുംബൈ ഇന്ത്യന്‍സിന്റെ രസികന്‍ മറുപടി. മുംബൈ കപ്പുയര്‍ത്തുന്ന ചിത്രം ഉപയോഗിക്കാന്‍ കൊല്‍ക്കത്ത അഡ്മിന് ട്വീറ്റിലൂടെ മുംബൈ അനുമതി നല്‍കുകയായിരുന്നു.

Story first published: Wednesday, December 4, 2019, 14:20 [IST]
Other articles published on Dec 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X