രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി; ജോഫ്ര ആര്‍ച്ചര്‍ ഐപിഎല്ലില്‍നിന്നും പുറത്ത്
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടിയായി പ്രധാനതാരം ജോഫ്ര ആര്‍ച്ചര്‍ പുറത്ത്. ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് നേടുന്നതില്‍ പ്രധാന പങ്കുവഹിച്ച ആര്‍ച്ചര്‍ രാജസ്ഥാന്റെ ബൗളിങ്ങിലെ കുന്തമുനയാണ്. എന്നാല്‍ കൈക്കുഴയ്‌ക്കേറ്റ പരിക്ക് ഭേദമാകില്ലെന്ന് ഉറപ്പായതോടെയാണ് ആര്‍ച്ചര്‍ ഐപിഎല്ലിലെ പുതിയ സീസണില്‍ നിന്നും പുറത്തായത്. മൂന്നുമാസമാണ് താരത്തിന് വിശ്രമം നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളില്‍ രാജസ്ഥാന്‍ ടീമിനുവേണ്ടി മികച്ച പ്രകടനമാണ് ആര്‍ച്ചര്‍ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ താരത്തെ ഇത്തവണയും നിലനിര്‍ത്തുകയായിരുന്നു. ആര്‍ച്ചറുടെ അസാന്നിധ്യം ടീമിന് കനത്ത തിരിച്ചടിയാണ്. 2018ലെ സീസണില്‍ ആര്‍ച്ചര്‍ 15 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 2019 സീസണില്‍ 11 വിക്കറ്റുമായും തിളങ്ങി. മാര്‍ച്ച് 19 മുതല്‍ 31വരെ ഇംഗ്ലണ്ട് ശ്രീലങ്കയില്‍ നടത്തുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയും ആര്‍ച്ചര്‍ക്ക് നഷ്ടമാകും.

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പരമ്പരയിലെ നാല് മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് ആര്‍ച്ചര്‍ കളിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്ന് അടുത്ത മൂന്നു മത്സരങ്ങളിലും താരം കളിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലും വരാനിരിക്കുന്ന ടി20 പരമ്പരയിലും താരം കളിക്കില്ല. ഈ വര്‍ഷം ടി20 ലോകകപ്പ് കൂടി നടക്കാനുള്ളതിനാല്‍ ആര്‍ച്ചറുടെ പരിക്ക് ഗൗരവത്തോടെയാണ് ഇംഗ്ലണ്ട് കാണുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications