മിന്നല്‍ വേഗം... ഇത്രയും വേഗമേറിയ പന്തുകള്‍ നേരിട്ടിട്ടില്ല, ആര്‍ച്ചര്‍ സംഭവം തന്നെ
കാര്‍ഡിഫ്: അരങ്ങേറ്റ ലോകകപ്പിലെ കന്നി മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റ് പ്രകടനവുമായി താരമായിരിക്കുകയാണ് ഇംഗണ്ടിന്റെ പേസ് സെന്‍സേഷനായ ജോഫ്ര ആര്‍ച്ചര്‍. അമ്പരിപ്പിക്കുന്ന വേഗം കൊണ്ട് ഇതിനകം ലോക ക്രിക്കറ്റിലെ സംസാരവിഷയമായി ആര്‍ച്ചര്‍ മാറിക്കഴിഞ്ഞു. താരത്തെ വാനോളം പുകഴ്ത്തുകയാണ് ടീമംഗവും ഓള്‍റൗണ്ടറുമായ മോയിന്‍ അലി. കരിയറില്‍ താന്‍ നേരിട്ടതില്‍ വച്ച് ഏറ്റവും വേഗമേറിയ ബൗളറെന്നാണ് ആര്‍ച്ചറിനെ അലി വിശേഷിപ്പിച്ചത്.

ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആര്‍ച്ചര്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ലോകകപ്പിനു തൊട്ടുമുമ്പ് പാകിസ്താനെതിരേ നടന്ന ഏകദിന പരമ്പരയില്‍ ആര്‍ച്ചറിനെ ഇംഗ്ലണ്ട് കളിപ്പിച്ചിരുന്നു. ഈ പരമ്പരയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ലോകകപ്പ് സംഘത്തില്‍ പേസറിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നട്‌ന ഉദ്ഘാടന മല്‍സരത്തിനു മുമ്പ് വെറും മൂന്ന് ഏകദിനങ്ങളില്‍ മാത്രമേ ആര്‍ച്ചര്‍ കളിച്ചിരുന്നുള്ളൂ.
അവിസ്മരണീയമെന്നു മാത്രമേ ജോഫ്രയുടെ പ്രകടനത്തെ വിശേഷിപ്പിക്കാനാവൂയെന്ന് അലി പറഞ്ഞു. മികച്ച ബാറ്റ്‌സ്മാന്‍മാരെപ്പോലും വ്യത്യസ്തമായി കളിക്കാന്‍ പ്രേരിപ്പിക്കുകയാണ് അദ്ദേഹം. ജോഫ്രയുടെ വേഗം ശരിക്കും അമ്പരപ്പിക്കുന്നതാണ്. ഇത്രയും വേഗതയില്‍ പന്തെറിയുന്ന മറ്റൊരു ബൗളറെ കരിയറില്‍ താന്‍ നേരിട്ടില്ലെന്നും അലി വിശദമാക്കി. കഴിഞ്ഞ ഐപിഎല്ലില്‍ അലി റോയല്‍ ചാലഞ്ചേഴ്‌സിനായി കളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു ആര്‍ച്ചര്‍. ജോഫ്രയുടെ സാന്നിധ്യം ഇംഗ്ലണ്ടിനു മുതല്‍ക്കൂട്ടാണ്. ചെറിയ സ്‌കോറുകള്‍ നേടിയാല്‍ പോലും അത് പ്രതിരോധിക്കാന്‍ അദ്ദേഹം തങ്ങളെ സഹായിക്കുമെന്നും അലി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications