Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇംഗ്ലണ്ടിനെ തടയുക ഇനി ദുഷ്‌കരം... എറിഞ്ഞിടാന്‍ ജോഫ്ര ആര്‍ച്ചറും, ടീമിലുള്‍പ്പെടുത്തി

ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് ടീമിൽ

ലണ്ടന്‍: ലോകകപ്പിലെ കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ട് 15 അംഗ ടീമില്‍ യുവ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറെയും ഉള്‍പ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്റെ സാധ്യതാ ടീമില്‍ ആര്‍ച്ചര്‍ക്കു ഇടം ലഭിച്ചിരുന്നില്ല. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ പാകിസ്താനെതിരേ അടുത്തിടെ നടന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ആര്‍ച്ചറിനെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ARCVHCER

ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഇംഗ്ലണ്ടിനായി കളിക്കാന്‍ അര്‍ഹത നേടിയത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ടീമിലുണ്ടായിരുന്ന മൂന്നു പേരെ 15 അംഗ സംഘത്തില്‍ നിന്നും ഇംഗ്ലണ്ട് ഒഴിവാക്കി. അലെക്‌സ് ഹെയ്ല്‍സ്, ജോ ഡെന്‍ലി, ഡേവിഡ് വില്ലി എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. ആര്‍ച്ചറിനൊപ്പം ലിയാം ഡോസന്‍, ജെയിംസ് വിന്‍സ് എന്നിവര്‍ തിരിച്ചെത്തി. 24 കാരനായ ആര്‍ച്ചര്‍ പാകിസ്താനെതിരേ നടന്ന പരമ്പരയിലൂടെയാണ് ഏകദിനത്തില്‍ അരങ്ങേറിയത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു വിക്കറ്റുകളാണ് പേസര്‍ നേടിയത്.

ലോകകപ്പിനു മുമ്പ് ഇംഗ്ലണ്ട് ഒരു സന്നാഹ മല്‍സരത്തില്‍ കളിക്കുന്നുണ്ട്. ശനിയാഴ്ച നിലവിലെ ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയയെയാണ് ഇംഗ്ലണ്ട് നേരിടുക. മെയ് 30ന് ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമിട്ടും.

ഇംഗ്ലണ്ട് ലോകകപ്പ് ടീം
ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അഅലി, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ടോം കറെന്‍, ലിയാം ഡോസെന്‍, ലിയാം പ്ലങ്കെറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജാസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ജെയിംസ് വിന്‍സ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

Story first published: Tuesday, May 21, 2019, 15:35 [IST]
Other articles published on May 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+