വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ് തുണച്ചു; ആര്‍ച്ചര്‍ക്ക് എല്ലാ ഫോര്‍മാറ്റിലും ഇസിബി കരാര്‍, മോയിന്‍ അലിക്ക് തിരിച്ചടി

ലണ്ടന്‍: ആഷസ് ക്രിക്കറ്റ് ടെസ്റ്റിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ നിര്‍ണ്ണായക താരമായി ജോഫ്ര ആര്‍ച്ചര്‍ മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച തകര്‍പ്പന്‍ ബൗളിങിന് പിന്നാലെ ചിരവൈരി പോരാട്ടമായ ആഷസിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു ആര്‍ച്ചര്‍ പുറത്തെടുത്തത്. ഇതോടെ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് എല്ലാ ഫോര്‍മാറ്റിലും സെന്റര്‍ കരാര്‍ നല്‍കി.

ഈ വര്‍ഷം ഇംഗ്ലണ്ട് ടീമിലെത്തിയ ആര്‍ച്ചര്‍ ചുരുങ്ങിയ സമയംകൊണ്ടാണ് എല്ലാഫോര്‍മാറ്റിലും കരാര്‍ നേടിയത്. ആര്‍ച്ചറിനൊപ്പം റോറി ബേണ്‍സിനും ജോ ഡെന്‍ലി എന്നിവര്‍ക്കും മൂന്ന് ഫോര്‍മാറ്റിലും കരാര്‍ ലഭിച്ചിട്ടുണ്ട്.ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ കരാര്‍ ആരംഭിക്കുന്നത്. പ്രമുഖ താരങ്ങളായ ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, ജോ റൂട്ട് തുടങ്ങിയവര്‍ക്കെല്ലാം പുതിയ കരാര്‍ ലഭിച്ചിട്ടുണ്ട്.

archer

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പന്തിനെ പഴിക്കുന്നത് നിര്‍ത്തൂ... ചെയ്യാവുന്നത് ഇതു മാത്രം- അഗാര്‍ക്കര്‍ ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പന്തിനെ പഴിക്കുന്നത് നിര്‍ത്തൂ... ചെയ്യാവുന്നത് ഇതു മാത്രം- അഗാര്‍ക്കര്‍

ആഷസില്‍ 22വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറുടെ മികവാണ് ഇംഗ്ലണ്ടിനെ സമനില പിടിക്കാന്‍ സഹായിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി 14 ഏകദിനത്തില്‍ നിന്ന് 23 വിക്കറ്റും ഇതിനോടകം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഒരു ട്വന്റി20യില്‍ നിന്ന് രണ്ട് വിക്കറ്റും ആര്‍ച്ചര്‍ നേടി. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പ്ചീട്ടാണ് ആര്‍ച്ചര്‍. എന്നാല്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്ക് ടെസ്റ്റ് കരാര്‍ നഷ്ടമായി. ആഷസില്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് മോയിനെ തഴഞ്ഞിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ താല്‍ക്കാലികമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാനും മോയിന്‍ അലി തീരുമാനിച്ചിട്ടുണ്ട്.

Story first published: Saturday, September 21, 2019, 17:37 [IST]
Other articles published on Sep 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X