Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവിഡ് നിയമ ലംഘനം: ജോഫ്ര ആര്‍ച്ചറിന് പിഴയും താക്കീതും, 21ന് ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കോവിഡ് നിയമം ലംഘിച്ച ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിന് പിഴയും താക്കീതും.ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ആര്‍ച്ചറിന് ശിക്ഷ വിധിച്ചത്. എന്നാല്‍ പിഴ ശിക്ഷ എത്രയെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. ജൂലൈ 21ന് അഞ്ച് ദിവസത്തെ സെല്‍ഫ് ക്വാറന്റൈന്‍ അവസാനിച്ച് ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. കോവിഡ് വ്യാപനം ശക്തമായി തുരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരമ്പര മുന്നോട്ടുകൊണ്ടുപോകുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റ് സതാംപ്റ്റണിലാണ് നടന്നത്. രണ്ടാം ടെസ്റ്റിന് മാഞ്ചസ്റ്ററായിരുന്നു വേദി. മാഞ്ചസ്റ്ററിലേക്കുള്ള യാത്രയ്്ക്കിടെ അനുമതിയില്ലാതെ ആര്‍ച്ചര്‍ വീട്ടില്‍ പോയിരുന്നു. ഇത് കോവിഡ് നിയമത്തിന്റെ ലംഘനമായതിനാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമിനുള്ളില്‍ നിന്ന് ആര്‍ച്ചറെ മാറ്റി അദ്ദേഹത്തോട് സെല്‍ഫ് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നിരവധി താരങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കടുത്ത അച്ചടക്ക ലംഘനമാണ് ആര്‍ച്ചര്‍ നടത്തിയത്. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ ആരാധകരോടും ക്രിക്കറ്റ് ബോര്‍ഡിനോടും ആര്‍ച്ചര്‍ മാപ്പ് പറഞ്ഞു.

jofraarcher

നിലവിലെ ഐസിസി നിയമപ്രകാരം വിദേശ പര്യടനത്തില്‍ പങ്കെടുക്കുന്ന ടീം നേരത്തെ തന്നെ പരിശോധന പൂര്‍ത്തിയാക്കി ക്വാറന്റൈനില്‍ കഴിയണം. ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ 14 ദിവസം ഇംഗ്ലണ്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തുന്നത്. കൂടാതെ ടൂര്‍ണമെന്റിനിടെ താരങ്ങള്‍ തമ്മില്‍ കെട്ടിപ്പിടിച്ചും ഹസ്തദാനം നല്‍കിയുമുള്ള ആഘോഷം നടത്താന്‍ പാടില്ല, പന്തില്‍ തുപ്പല്‍, ഉമനീര്‍ ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ കര്‍ശന പെരുമാറ്റച്ചട്ടവും നിലനില്‍ക്കുന്നുണ്ട്. മത്സരത്തിനിടെ ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണമുണ്ടായാല്‍ പകരം ആളെ ഇറക്കാനുള്ള അനുമതിയും പുതിയ നിയമപ്രകാരം ഉണ്ടാകും.

ഇത്തരത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ മത്സരം നടത്തവെയാണ് ആര്‍ച്ചറില്‍ നിന്ന് വലിയ വീഴ്ചയുണ്ടാകുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായത് വലിയ ആശ്വാസമായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പരാജയം നേരിട്ടിരുന്നു. മൂന്ന് മത്സരത്തില്‍ 1-0ന് ഇംഗ്ലണ്ട് പിന്നിട്ടുനില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ ജോഫ്ര ആര്‍ച്ചര്‍ ഉള്‍പ്പെടെയുള്ള ഇംഗ്ലണ്ടിന്റെ പേസ് നിര നിരാശപ്പെടുത്തിയിരുന്നു.രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയിലാണ്.എന്നാല്‍ മഴ മത്സരത്തിന്റെ മൂന്നാം ദിനം തടസപ്പെടുത്തി.

Story first published: Sunday, July 19, 2020, 10:26 [IST]
Other articles published on Jul 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+