Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20യിലെ മികച്ച ബൗളര്‍ ആര്? ബൂംറയും റാഷിദും മാത്രമല്ല,ഞാനുമുണ്ടെന്ന് രാജസ്ഥാന്റെ ഇംഗ്ലണ്ട് താരം

T20യിലെ മികച്ച ബൗളര്‍ ആര്? | Oneindia Malayalam

രാജ്‌കോട്ട്: ട്വന്റി20 ക്രിക്കറ്റിലെ സമീപ കാല ബൗളിങ് റെക്കോഡുകളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത താരമാണ് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍. ഇതുവരെ ഇംഗ്ലണ്ടിന്റെ ദേശീ ടീമിലേക്ക് വിളിയെത്തിയില്ലെങ്കിലും ഓള്‍റൗണ്ട്് പ്രകടനത്തോടെ ലീഗ് ക്രിക്കറ്റുകളിലെ പ്രിയതാരമായി ചുരുങ്ങിയ കാലംകൊണ്ട് ആര്‍ച്ചര്‍ മാറി. മീഡിയം പേസറായ ആര്‍ച്ചര്‍ ഡെത്ത് ഓവറുകളിലാണ് കൂടുതല്‍ മികവുകാട്ടുന്നത്. യോര്‍ക്കറുകളും സ്ലോബോളും ബൗണ്‍സുമെല്ലാം അനായാസം വഴങ്ങുന്ന ആര്‍ച്ചറിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്.

ബിഗ് ബാഷ് ലീഗിലെ സൂപ്പര്‍ പ്രകടനത്തിന് ശേഷം അവസാന സീസണോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കെത്തിയ ആര്‍ച്ചര്‍ ഈ സീസണിലും രാജസ്ഥാന്‍ റോയല്‍സില്‍ സ്ഥാനം പിടിച്ചു. അവസാന ഓവറുകളില്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള ആര്‍ച്ചറെ രാജസ്ഥാന്‍ റോയല്‍സും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. 11 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആര്‍ച്ചര്‍ 15 വിക്കറ്റും പോക്കറ്റിലാക്കിയിട്ടുണ്ട്. ട്വന്റി20യില്‍ മികച്ച റെക്കോഡുകളുള്ള ആര്‍ച്ചര്‍ പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ കമന്റ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

ബൂംറയും റാഷിദും കേമന്‍

ബൂംറയും റാഷിദും കേമന്‍

ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബൂംറയും അഫ്ഗാനിസ്ഥാന്റ റാഷിദ് ഖാനും കൂടെ ഞാനുമാണെന്നാണ് ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞത്.

ജസ്പ്രീത് ബൂംറ മികച്ച ബൗളറാണ്. ന്യൂബോളില്‍ മികച്ച വേഗത്തില്‍ പന്തെറിയാന്‍ ബൂംറയ്ക്ക് സാധിക്കും. സ്ലോ ബൗളും അതിവേഗ യോര്‍ക്കറും എറിയാന്‍ സാധിക്കുന്ന തരത്തിലാണ് ബൂംറയുടെ ആക്ഷന്‍. ട്വന്റി20 ഫോര്‍മാറ്റില്‍ ഓരോ റണ്‍സിനും പ്രാധാന്യമുണ്ട്. ഡെത്ത് ഓവറുകളില്‍ ബൂംറയുടെ ബൗളിങ് മികച്ചതാണ്. അതുപോലെ തന്നെയാണ് റാഷിദ് ഖാനും. സ്പിന്‍ ബൗളുകൊണ്ട് ബാറ്റ്‌സ്മാനെ വട്ടം കറക്കുകയാണവന്‍. ഗൂഗ്ലിയിലൂടെ വിക്കറ്റുകള്‍ വാരിക്കൂട്ടുന്ന റാഷിദിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് വിക്കറ്റ് നേടാനുള്ള കഴിവാണ്. ഡെത്ത് ഓവറുകളില്‍പ്പോലും സമ്മര്‍ദ്ദമില്ലാതെ മികച്ച രീതിയില്‍ പന്തെറിയാനുള്ള കഴിവ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റ റാഷിദിനുണ്ടെന്നും ആര്‍ച്ചര്‍ പറഞ്ഞു.

ഡെത്ത് ഓവറുകള്‍ കൂടുതല്‍ ഇഷ്ടം

ഡെത്ത് ഓവറുകള്‍ കൂടുതല്‍ ഇഷ്ടം

എന്റെ ബൗളിങും ബൂംറയ്ക്കും റാഷിദിനും ഒപ്പമാണ്. ആദ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരേ മികവോടെ പന്തെറിയാന്‍ എനിക്ക് സാധിക്കും. ബൗണ്‍സറുകളും സ്ലോ ബോളുകളും മാറിമാറി എറിയാന്‍ സാധിക്കും. എന്നാല്‍ ഡെത്ത് ഓവറുകളില്‍ സ്ലോ ബോളുകളാണ് ഞാന്‍ കൂടുതല്‍ ഉപയോഗിക്കാറ്. കൃത്യമായ യോര്‍ക്കറും ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കുമെന്നും താരം അഭിപ്രായപ്പെട്ടു. രാജസ്ഥാന് പ്ലേ ഓഫില്‍ സ്ഥാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. ഫൈനല്‍ ചിന്ത അതിന് ശേഷമേ ഉള്ളു. കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും 23കാരനായ ആര്‍ച്ചര്‍ പറഞ്ഞു.

ട്വന്റി20യില്‍ മിടുക്കന്‍

ട്വന്റി20യില്‍ മിടുക്കന്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലീഗ് ക്രിക്കറ്റിലും ഓള്‍റൗണ്ട് മികവോടെ താരമായി മാറിയ ആര്‍ച്ചറിന് ഇതുവരെ ദേശീയ ടീമില്‍ സ്ഥാനം നേടാനായിട്ടില്ല. 82 ട്വന്റി20കളില്‍ നിന്ന് 105 വിക്കറ്റും 353 റണ്‍സുമാണ് ആര്‍ച്ചറിന്റെ സമ്പാദ്യം. 28 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 131 വിക്കറ്റും 14 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 21 വിക്കറ്റും ഈ മീഡിയം പേസ് ബൗളര്‍ വീഴ്ത്തിയിട്ടുണ്ട്. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ സ്ഥാനം പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Thursday, March 28, 2019, 15:33 [IST]
Other articles published on Mar 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+