
ജോയല്‍ വില്‍സന്‍
2019ലെ ആഷസ് ടെസ്റ്റാണ് ജോയല്‍ വില്‍സനെ വെറുക്കപ്പെട്ടവനാക്കിയത്. ടൂര്‍ണമെന്റിലെ ആദ്യ ടെസ്റ്റ് മുതല്‍ തെറ്റായ തീരുമാനങ്ങള്‍ക്കൊണ്ട് അദ്ദേഹം വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇംഗ്ലണ്ടിന് അനുകൂലമായി കൂടുതല്‍ തീരുമാനമെടുത്തതിന്റെ പേരിലാണ് അദ്ദേഹം വിമര്‍ശനം നേരിട്ടത്. 21 ടെസ്റ്റിലും 69 ഏകദിനത്തിലും 27 ടി20യിലും അദ്ദേഹം അംപയറായിട്ടുണ്ട്.

ഷക്കോര്‍ റാണ
1987ലെ പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലൂടെയാണ് ഷക്കൂര്‍ റാണ വെറുക്കപ്പെട്ടവനായത്. ലോങ് ലെഗില്‍ ഇംഗ്ലണ്ട് ഫീല്‍ഡറെ വിന്യസിച്ചപ്പോള്‍ അനാവശ്യമായി ഷക്കോര്‍ റാണ ഇടപെടുകയായിരുന്നു. അന്ന് ഇംഗ്ലണ്ട് ക്യാപ്റ്റനോട് മോശമായ ഭാഷയില്‍ അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഇത് വലിയ വിവാദമായിരുന്നു.

കുമാര്‍ ധര്‍മസേന
ശ്രീലങ്കക്കാരനായ കുമാര്‍ ധര്‍മസേന പല തവണ തെറ്റായ തീരുമാനങ്ങളുടെ പേരില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്.2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് അനുകൂലമായി അദ്ദേഹം തീരുമാനമെടുത്തിരുന്നു. ന്യൂസീലന്‍ഡ് ഫീല്‍ഡറുടെ ത്രോ സ്റ്റോക്‌സിന്റെ ബാറ്റില്‍ അബദ്ധത്തില്‍ കൊണ്ട് ബൗണ്ടറി പോയി. ഓടിയ ഇരട്ട റണ്‍സടക്കം ആറ് റണ്‍സ് വിധിച്ച ധര്‍മസേനയ്‌ക്കെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇംഗ്ലണ്ടായിരുന്നു 2019ലെ ലോകകപ്പ് ജേതാക്കള്‍.

ഡാരില്‍ ഹാര്‍പ്പര്‍
മുന്‍ അംപയര്‍ ഡാരില്‍ ഹാര്‍പ്പര്‍ 1999ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിലൂടെയാണ് വിവാദ അംപയറാകുന്നത്. മഗ്രാത്തിന്റെ പന്ത് ബൗണ്‍സറാണെന്ന് കരുതി സച്ചിന്‍ കുനിഞ്ഞെങ്കിലും പ്രതീക്ഷ ബൗണ്‍സ് പന്തിനില്ലായിരുന്നു. പന്ത് സച്ചിന്റെ തോളിലാനാണ് തട്ടിയതെങ്കിലും അംപയറായിരുന്ന ഹാര്‍പ്പര്‍ അത് വിക്കറ്റ് നല്‍കി. ഇത് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ എതിര്‍പ്പിന് കാരണമായിരുന്നു. എന്നാല്‍ അന്നെടുത്ത ആ തീരുമാനത്തില്‍ അഭിമാനിക്കുന്നുവെന്നാണ് ഡാരില്‍ ഹാര്‍പ്പര്‍ പറഞ്ഞത്.

സ്റ്റീവ് ബക്‌നര്‍
ഇന്ത്യക്കെതിരേ പലപ്പോഴും പക്ഷപാതപരമായി തീരുമാനങ്ങളെടുത്തിരുന്ന അംപയറാണ് വെസ്റ്റ് ഇന്‍ഡീസുകാരനായ സ്റ്റീവ് ബക്‌നര്‍. പലപ്പോഴും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ വലില വിവാദം സൃഷ്ടിച്ചിരുന്നു. രാഹുല്‍ ദ്രാവിഡ്,നാസര്‍ ഹുസൈന്‍,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരെയെല്ലാം തെറ്റായ തീരുമാനത്തിലൂടെ അദ്ദേഹം പുറത്താക്കി. 2008ലെ ടെസ്റ്റില്‍ ആന്‍ഡ്രൂ സൈമണ്‍സിന്റെ ബാറ്റിന്റെ എഡ്ജില്‍ പന്തുകൊണ്ടിട്ടും വിക്കറ്റ് അനുവദിക്കാതിരുന്നത് വലിയ വിവാദമായിരുന്നു.


Click it and Unblock the Notifications











