Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോ സ്മിത്തോ വില്യംസണോ, ആരാണ് ബെസ്റ്റ്, കംപ്ലീറ്റ് പ്ലെയര്‍ അവന്‍ മാത്രമെന്ന് ജോ റൂട്ട്!!

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ആരാണ് ഏറ്റവും മികച്ച താരമെന്ന് പലപ്പോഴും ഉയരുന്ന ചോദ്യമാണ്. പലപ്പോഴും വിരാട് കോലിയുടെയും കെയ്ന്‍ വില്യംസണിന്റെയും സ്റ്റീവ് സമിത്തിന്റെയും പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കാറുള്ളത്. എന്നാല്‍ ഇവരില്‍ ആരാണ് മികച്ചത് അക്കാര്യം വിശദീകരിക്കുകയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ട്. കോലിയും വില്യംസണും സ്മിത്തും തന്നെയാണ് ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിരതയുള്ള ക്രിക്കറ്റര്‍മാരെന്ന് റൂട്ട് പറഞ്ഞു. എന്നാല്‍ തന്നെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും റൂട്ട് പറഞ്ഞു. ക്രിക്കറ്റിലെ ഫാബ് ഫോര്‍ എന്ന പേരിലാണ് റൂട്ട് അടക്കമുള്ള നാല് പേരും അറിയപ്പെടുന്നത്.

1

ലോകം കണ്ട ഏറ്റവും ഗംഭീര കളിക്കാരില്‍ വരുന്നവരാണ് ഈ മൂന്ന് പേരും. എന്നെ ഇവര്‍ക്കൊപ്പം അളക്കാന്‍ ഞാന്‍ ശ്രമിക്കാറേയില്ല. പക്ഷേ ഇവര്‍ ഇന്നിംഗ്‌സുകള്‍ പല ഫോര്‍മാറ്റിലായി കെട്ടിപ്പടുക്കുന്നത് ഞാന്‍ കാണാറുണ്ട്. ഇതിഹാസ തുല്യരായ മൂന്ന് കളിക്കാരെയാണ് നിങ്ങള്‍ എപ്പോഴും ശ്രമിക്കുന്നത്. അവരുടെ കളി കാണാനും, അതില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുമുണ്ട്. സത്യസന്ധമായി ഇവര്‍ക്കൊപ്പം എന്നെ ചേര്‍ക്കുക എന്ന കാര്യത്തില്‍ എനിക്ക് ഇപ്പോഴും ഉറപ്പില്ലാത്ത കാര്യമാണെന്നും റൂട്ട് പഞ്ഞു. കെയ്ന്‍ വില്യംസണ്‍ കളിക്കുന്നത് നോക്കൂ. എത്ര വൈകിയിട്ടാണ് അദ്ദേഹം ഷോട്ടുകള്‍ കളിക്കുന്നത്. എന്നിട്ടും അത് മനോഹരമായ ഷോട്ടായി മാറ്റാന്‍ വില്യംസണ് സാധിക്കുന്നുണ്ട്.

എത്ര സമ്മര്‍ദത്തിലായാലും, ഏത് സാഹചര്യത്തിലായാലും സ്വന്തം പ്രതിരോധത്തില്‍ അദ്ദേഹം വിശ്വസിക്കുന്നുണ്ട്. അതൊരു ഗംഭീര ക്വാളിറ്റി തന്നെയാണെന്നും റൂട്ട് പറഞ്ഞു. അതേസമയം സ്റ്റീവ് സ്മിത്ത് മറ്റൊരു തലത്തിലുള്ള താരമാണ്. അദ്ദേഹത്തിന്റെ കളി കാണാന്‍ ഒരു ഭംഗിയുമുണ്ടാവില്ല. ചിലപ്പോള്‍ വെറുത്ത് പോകും അദ്ദേഹത്തിന്റെ കളി. എന്നാല്‍ ഏതൊരു ടീമിലും അദ്ദേഹത്തെ പോലൊരു താരമുണ്ടാകാന്‍ ആഗ്രഹിച്ച് പോകും. റണ്‍സ് നേടുന്ന കാര്യത്തില്‍ അദ്ദേഹം വളരെ മികച്ചവനാണ്. ക്രിക്കറ്റിനെ വിവിധ സാഹചര്യങ്ങളെ കുറിച്ച് ചിന്തിച്ച് അതിനൊത്ത് കളിക്കുന്നതാണ് സ്മിത്തിന്റെ ശൈലിയെന്നും റൂട്ട് പറഞ്ഞു.

അതേസമയം വിരാട് കോലിയാണെങ്കില്‍ ഇതൊന്നുമല്ലാത്ത താരമാണ്. അദ്ദേഹമാണ് ഈ മൂന്ന് പേരില്‍ ഏറ്റവും കംപ്ലീറ്റായിട്ടുള്ള ക്രിക്കറ്റര്‍. മൂന്ന് ഫോര്‍മാറ്റിലും കോലി കളിക്കുന്നത് വേറെ തരത്തിലാണ്. ഇന്നിംഗ്‌സുകള്‍ ചേസ് ചെയ്യാന്‍ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ട്. ടീമിന് എപ്പോഴും വിജയസാധ്യത ചേസ് ചെയ്യുമ്പോള്‍ അദ്ദേഹം നിലനിര്‍ത്തും. ആ സ്‌കോര്‍ മറികടക്കുന്നത് വരെ പുറത്താവാതെ ബാറ്റ് ചെയ്യുക എന്നത് അതിഗംഭീരമായ കാര്യമാണെന്നും റൂട്ട് പറഞ്ഞു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അമ്പതിന് മുകളില്‍ ശരാശരിയുള്ള താരമാണ് കോലി. ഏകദിനത്തില്‍ ഒന്നാം നമ്പര്‍ താരമാണ് ഇപ്പോള്‍ കോലി. ടി20യില്‍ എക്കാലത്തെയും കൂടുതല്‍ റണ്‍സ് സ്‌കോററും കോലിയാണ്.

Story first published: Saturday, October 24, 2020, 16:38 [IST]
Other articles published on Oct 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+