Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ്: പോരാട്ടം കൈവിടാതെ ഇംഗ്ലണ്ട്; പ്രതീക്ഷ നല്‍കി റൂട്ട് ക്രീസില്‍

ലീഡ്‌സ്: ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് പൊരുതുന്നു.ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 359 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ്.ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 203 റണ്‍സുകൂടി വേണം. പ്രതീക്ഷ നല്‍കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും (75) ബെന്‍ സ്റ്റോക്‌സുമാണ് (2) ക്രീസില്‍.നാലാം ദിനം ഈ കൂട്ടുകെട്ടിന്റെ പ്രകടനം ആശ്രയിച്ചാവും ഇംഗ്ലണ്ടിന്റെ വിജയ സാധ്യത.

ബാറ്റിങ് ദുഷ്‌കരമായ മൈതാനത്ത് 359 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ജേസണ്‍ റോയി (8) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ റോറി ബേണ്‍സിനും (7) തിളങ്ങാനായില്ല.വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇംഗ്ലണ്ടിനെ രക്ഷിച്ചത് മൂന്നാം വിക്കറ്റിലെ റൂട്ട് -ജോ ഡെന്‍ലി (50) കൂട്ടുകെട്ടാണ്.ഇരുവരും ചേര്‍ന്ന് 126 റണ്‍സാണ് ഇംഗ്ലീഷ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. മികച്ച രീതിയില്‍ ഇരുവരും മുന്നേറവെ ഹെയ്‌സല്‍വുഡ് ഡെന്‍ലിയെ മടക്കി കൂട്ടുകെട്ട് പൊളിച്ചു.ആദ്യ ഇന്നിങ്‌സില്‍ നിറം മങ്ങിയ റൂട്ട് ഫോമിലേക്കെത്തിയത് ഇംഗ്ലണ്ടിന് ആശ്വാസവും ഓസീസിന് തലവേദനയുമാവും.

joeroot

നേരത്തെ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.ബെന്‍ സ്്‌റ്റോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍,സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്,ജാക്ക് ലീച്ച് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ലാബുഷെയ്‌ന്റെ (80) അര്‍ധ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സിലും ഓസീസിനെ രക്ഷിച്ചത്. മാത്യു വേഡ് (33),ഉസ്മാന്‍ ഖവാജ (23),ഡ്രവിസ് ഹെഡ് (25) എന്നിവരാണ് ഓസീസ് നിരയിലെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. നേരത്തെ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 179 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 67 റണ്‍സില്‍ അവസാനിച്ചിരുന്നു.

Story first published: Sunday, August 25, 2019, 11:34 [IST]
Other articles published on Aug 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+