Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, ലേലത്തില്‍ പങ്കെടുക്കാതിരുന്നതിന് കാരണം അതെന്ന് റൂട്ട്!!

ചെന്നൈ: ഈ വര്‍ഷത്തെ ഐപിഎല്ലില്‍ എല്ലാവരും പ്രതീക്ഷിച്ച താരമായിരുന്നു ജോ റൂട്ട്. എന്നാല്‍ താരലേലത്തില്‍ അടക്കം റൂട്ട് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇപ്പോള്‍ അത് എന്ത് കൊണ്ടാണെന്ന് വെളിപ്പെടുത്തുകയാണ് റൂട്ട്. ഐപിഎല്‍ സീസണിന്റെ ഭാഗമാകണമെന്ന് ഞാന്‍ കരുതിയിരുന്നു. ഞാന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നൊരു ലീഗാണിതെന്ന് റൂട്ട് പറഞ്ഞു. ഇത്തവണ ലേലത്തില്‍ പങ്കെടുക്കാതിരിക്കുക എന്നത് വളരെ കഠിനമായ തീരുമാനമായിരുന്നു. പക്ഷേ കരിയറില്‍ ഞാന്‍ എടുത്ത കൃത്യമായ തീരുമാനങ്ങളിലൊന്നാണ് അത്. അന്താരാഷ്ട്ര മത്സരങ്ങള്‍ അത്രത്തോളമുണ്ട്. ഈ വര്‍ഷം ഐപിഎല്ലിലേക്ക് വരിക എന്നത് അത്ര നല്ല കാര്യമായി തോന്നിയില്ലെന്നും റൂട്ട് പറഞ്ഞു.

1

കാരണം ഈ വര്‍ഷം കായിക ലോകത്തിന് തന്നെ പ്രധാനപ്പെട്ടതാണ്. എന്റെ എല്ലാ ഊര്‍ജവും ഐപിഎല്ലിലേക്ക് കൊണ്ടുവരണമെന്ന് എനിക്ക് തോന്നില്ല. ഐപിഎല്‍ പോലൊരു ലീഗിന് അത് ആവശ്യമാണ്. അത് ഇംഗ്ലീഷ് ടീമിനെയും ഇംഗ്ലണ്ട് ക്രിക്കറ്റിനെയും ബാധിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ഐപിഎല്ലില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. അടുത്ത വര്‍ഷം ഐപിഎല്ലില്‍ ഏതെങ്കിലും ടീമില്‍ കളിക്കുകയോ അതല്ലെങ്കില്‍ ലേലത്തിന്റെ ഭാഗമാകാന്‍ സാധിക്കുകയോ ചെയ്യാമെന്നാണ് കരുതുന്നതെന്നും റൂട്ട് പറഞ്ഞു.

അതേസമയം ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടി ഗംഭീര പ്രകടനം നടത്തിയ റൂട്ട് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്തില്ല. മികച്ച ഏകദിന താരം കൂടിയായ റൂട്ട് പക്ഷേ ടി20യില്‍ അറിയപ്പെടുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനല്ല. അദ്ദേഹത്തിനായി ടീമുകള്‍ രംഗത്ത് വരുമോ എന്ന കാര്യത്തിലും ഉറപ്പില്ല. എന്നാല്‍ ടീമില്‍ ആവശ്യത്തിലധികം ഭാരമുള്ളത് കൊണ്ടാണ് ഐപിഎല്ലിലേക്ക് വരാത്തതെന്നാണ് റൂട്ട് പറയുന്നത്. അന്താരാഷ്ട്ര മത്സരങ്ങളും ഐപിഎല്ലും ചേരുന്നതോടെ എല്ലാ എനര്‍ജിയും നഷ്ടമാവും. അതില്‍ ഇംഗ്ലണ്ട് ടീമിനെ കൂടുതലായി ബാധിക്കുമെന്നും റൂട്ട് വ്യക്തമാക്കി.

സ്‌റ്റേഡിയത്തില്‍ കാണികള്‍ തിരിച്ചെത്തുന്ന കാര്യത്തിലും റൂട്ട് പ്രതികരിച്ചു. സ്റ്റേഡിയത്തില്‍ കാണികള്‍ വരുന്നു എന്നതാണ് ക്രിക്കറ്റിനെ ശക്തമാക്കുന്നത്. കളിക്കാരും ആരാധകരും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതാണ്. ഇന്ത്യയിലാണെങ്കില്‍ ആരാധകരുടെ കാര്യം മറ്റൊരു തലത്തിലാണ്. ഇവിടെ പലരും ജീവിതത്തിന്റെ ഭാഗമാണ് ക്രിക്കറ്റ്. അതുകൊണ്ട് തന്നെ കാണികളെ വളരെ ആവേശത്തോടെ ഞങ്ങള്‍ കാണുന്നതെന്നും റൂട്ട് പറഞ്ഞു. അതേസമയം വന്‍ സജ്ജീകരണങ്ങളാണ് കാണികള്‍ എത്തുന്നതോടെ ബിസിസിഐ ഒരുക്കിയിരിക്കുന്നത്. ഓരോ തവണയും ഗ്യാലറിയില്‍ പന്ത് എത്തിയാലും അത് സാനിറ്റൈസ് ചെയ്യും.

Story first published: Friday, February 12, 2021, 21:58 [IST]
Other articles published on Feb 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+