For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ പണി തുടങ്ങി... വിരാട് കോലിയല്ല മികച്ച ബാറ്റ്‌സ്മാന്‍ ജോ റൂട്ടെന്ന് യൂസഫ്!

By Muralidharan

സച്ചിന്‍ തെണ്ടുല്‍ക്കറല്ല ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നായിരുന്നു ഒരു കാലത്ത് പാകിസ്താന്‍ ക്യാപ്റ്റനായിരുന്ന വസിം അക്രം പറഞ്ഞുകൊണ്ടിരുന്നത്. പിന്നെ ആരാണ് മികച്ച ബാറ്റ്‌സ്മാന്‍ എന്ന് ചോദിച്ചാല്‍ അക്രം പറയും അത് സയീദ് അന്‍വറാണ് എന്ന്. ഇന്‍സമാം ഉള്‍ഹഖാണ് ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍ എന്ന് പറഞ്ഞ പാകിസ്താന്‍കാരും ഉണ്ടായിരുന്നു. അതൊക്കെ അന്ന്. ഇവരാരും ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നുമില്ല.

Read Also: പാടത്ത് പണി.. വരമ്പത്ത് കൂലി.. പേടി മാറാന്‍ ഏലസ്സും... കോടിയേരിയെ ട്രോളന്മാര്‍ വെറുതെ വിടുമോ?

സച്ചിന്‍ തെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ ബാറ്റിംഗ് പ്രതിഭാസമായ വിരാട് കോലിയെ ആണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ് ഇപ്പോള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. വിരാട് കോലിയെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആണെന്നാണ് യൂസഫ് പറയുന്നത്. വിരാട് കോലിക്ക് മാത്രമല്ല, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സിനും മുകളിലായിട്ടാണ് യൂസഫ് റൂട്ടിനെ പ്രതിഷ്ഠിക്കുന്നത്.

joe-root

വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും മികച്ച് ബാറ്റ്‌സ്മാന്‍മാരാണ് എന്നതില്‍ യൂസഫിന് തര്‍ക്കമില്ല. പക്ഷേ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ജോ റൂട്ട് തന്നെ. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും നിലവില്‍ ഏറ്റവും മികച്ച താരമാണ് റൂട്ട്. പാകിസ്താനെതിരെ രണ്ടാം ടെസ്റ്റില്‍ നേടിയ സെഞ്ചുറിയാണ് യൂസഫിന്റെ നോട്ടത്തില്‍ റൂട്ടിനെ ഒന്നാമതെത്തിക്കുന്നത്.

ടെസ്റ്റില്‍ തിളങ്ങുന്ന ബാറ്റ്‌സ്മാന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ പറ്റും എന്നാണ് യൂസഫ് പറയുന്നത്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് റൂട്ട്. ഓരോ ഫോര്‍മാറ്റിനും വെവ്വേറെ ബാറ്റ്‌സ്മാന്‍മാരെ തിരയുന്നതാണ് പാകിസ്താന്‍ ബാറ്റിംഗിലെ പാളിച്ചകള്‍ക്ക് കാരണം എന്നാണ് യൂസഫ് പറയുന്നത്. പാകിസ്താന്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ യൂസഫ് 90 ടെസ്റ്റുകളും 288 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

Story first published: Tuesday, July 26, 2016, 12:50 [IST]
Other articles published on Jul 26, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+