Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവരെ ഞങ്ങള്‍ക്ക് പേടിയില്ല, ഇനി ആ കളി നടക്കില്ല, ഓസീസിന് മുന്നറിയിപ്പുമായി ഇംഗ്ലീഷ് താരം

Joe Root remains calm amid ‘spicy’ Australia talk

ലണ്ടന്‍: ഓസ്‌ട്രേലിയ മൈന്‍ഡ് ഗെയിമൊന്നും ഇംഗ്ലണ്ടിനടുത്ത് ചെലവാകില്ലെന്ന് ജോ റൂട്ട്. സെമി ഫൈനലിന് മുമ്പ് ഇരുടീമുകളും തമ്മിലുള്ള ക്രിക്കറ്റ് ശത്രുത രൂക്ഷമായിരിക്കുകയാണ്. നേരത്തെ മൈക്കല്‍ വോനും കെവിന്‍ പീറ്റേഴ്‌സനും ഓസീസിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓസീസിന്റെ സ്പിന്നര്‍ നഥാന്‍ ലയോണാണ് വാക് പോരിന് തുടക്കമിട്ടത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിനിടയ്ക്കും ഇത്തരം പ്രസ്താവനകള്‍ ഉണ്ടായിരുന്നു. അന്ന് ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ സെമി ഫൈനല്‍ പോരാട്ടം ആഷസ് പോരാട്ടം പോലെയാണ് ഇരുടീമുകളും കാണുന്നത്. അതേസമയം നഥാന്‍ ലയോണിന്റെ പ്രസ്താവനകളൊന്നും ഇംഗ്ലണ്ട് ഗൗരവത്തോടെ കാണുന്നില്ലെന്നും ജോ റൂട്ട് പറഞ്ഞു.

മൈന്‍ഡ് ഗെയിം നടക്കില്ല

മൈന്‍ഡ് ഗെയിം നടക്കില്ല

ഓസീസ് മൈന്‍ഡ് ഗെയിമിന്റെ ആശാന്‍മാരാണ്. കുറേ കാലമായി അവരത് ഞങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നു. ഇനി അത് നടക്കില്ല. ഇംഗ്ലണ്ട് അതിനെ ഭയക്കുന്നില്ല. ലയോണ്‍ പറഞ്ഞത് സ്വന്തം ടീമിന്റെ സമ്മര്‍ദം കുറയ്ക്കാനാണ്. അതൊന്നും ഞങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് ജോ റൂട്ട് പറഞ്ഞു. നഥാന്‍ ലയോണ്‍ തന്റെ നല്ലൊരു സുഹൃത്താണ്. അതുകൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഓസീസിന്റെ സ്ഥിരം തന്ത്രമായി തന്നെ കാണുന്നുവെന്നും റൂട്ട് പറയുന്നു. നഷ്ടപ്പെടാന്‍ ഇംഗ്ലണ്ടിനാണ് എല്ലാമുള്ളതെന്ന് ലിയോണ്‍ പറഞ്ഞിരുന്നു.

ഒരുപാട് സംസാരിക്കും

ഒരുപാട് സംസാരിക്കും

ലയോണ്‍ ഒരുപാട് സംസാരിക്കുന്നയാളാണ്. കുറേ കാര്യങ്ങള്‍ അദ്ദേഹത്തിന് പറയാനുണ്ടാവും. അത് രസത്തോടെ തള്ളിക്കളഞ്ഞാല്‍ മതിയെന്നും റൂട്ട് പറയുന്നു. ഓസീസ് കടുത്ത സമ്മര്‍ദത്തിലാണ് നില്‍ക്കുന്നത്. സ്വന്തം സമ്മര്‍ദവും ടീമിന്റെ സമ്മര്‍ദവും ഇല്ലാതാക്കാനാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റിംഗ് ക്ലിക്കായാല്‍ ഓസീസിന്റെ പൊടിപോലും ഉണ്ടാവില്ലെന്ന് അവര്‍ക്കറിയാമെന്നും റൂട്ട് പറഞ്ഞു.

അവരെ ഭയമില്ല

അവരെ ഭയമില്ല

ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോള്‍ ഭയം എന്ന കാര്യം എല്ലാ ടീമുകള്‍ക്കും ഉണ്ടാവും. ഇംഗ്ലണ്ടിന് ആ പ്രസ്‌നം മുമ്പ് ഉണ്ടായിരുന്നു. ലോക ചാമ്പ്യന്‍മാരായതിനാല്‍ എല്ലാവരും ഓസീസിനെ ഭയക്കും. പക്ഷേ എല്ലാ കാലവും അതങ്ങനെയാവില്ല. ഇപ്പോഴുള്ള കളിക്കാര്‍ക്ക് ഓസീസിനെ എങ്ങനെ നേരിടണമെന്ന് അറിയാം. കഴിഞ്ഞ നാല് വര്‍ഷമായി ഓസീസിനെതിരെ ഞങ്ങള്‍ നന്നായി കളിക്കുന്നുണ്ട്. അവര്‍ക്ക് എങ്ങനെയാണ് ഓസ്‌ട്രേലിയയെ നേരിടേണ്ടതെന്ന് അറിയാം. ഓസീസിനെതിരെ സമീപകാലത്ത് ഞങ്ങള്‍ മികച്ച ജയം നേടിയിട്ടുണ്ടെന്നും റൂട്ട് പറഞ്ഞു.

Story first published: Tuesday, July 9, 2019, 18:19 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+