Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കൊപ്പമിരുന്ന് സംസാരിക്കന്‍ ഇഷ്ടപ്പെടുന്നു; എന്നാല്‍ അവസരം കിട്ടിയില്ലെന്ന് ജോ റൂട്ട്

ദില്ലി: സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ ലോകത്തെ മറ്റേത് ബാറ്റ്‌സമാനേക്കാളും ഒരുപിടി മുന്‍പന്തിയിലാണ് താനെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഇംഗ്ലണ്ടിന്റെ 350 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ഇന്ത്യ ജയിച്ചതോടെ വിരാട് കോലിയുടെ അത്ഭുത പ്രകടനമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. ലോക മാധ്യമങ്ങളും ഇപ്പോള്‍ കോലിയുടെ മികവിന് പിന്നാലെയാണ്.

കോലിക്കൊപ്പം നില്‍ക്കുന്ന പ്രകടനം നടത്തുന്ന സമകാലികരില്‍ പ്രധാനിയാണ് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. എതിര്‍ടീമിലെ അംഗമാണെങ്കിലും കോലിയെ പ്രശംസിക്കാന്‍ റൂട്ടും മടിച്ചില്ല. കോലിയാണ് മികച്ചവനെന്ന് റൂട്ട് വിലയിരുത്തുന്നു. കോലിക്കൊപ്പമിരുന്ന് ചാറ്റ് ചെയ്യാന്‍ താന്‍ ഇഷ്ടപ്പെടുന്നെന്നും എന്നാല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നും റൂട്ട് ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

virat-kohli-joe-root

സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ കോലിയുടെ വിരുത് അപാരമാണ്. റെക്കോര്‍ഡുകള്‍ അത് തെളിയിക്കുന്നു. കോലിയുടെ ബലഹീനതകള്‍ തിരിച്ചറിഞ്ഞ് പന്തെറിയാന്‍ ബൗളര്‍മാര്‍ ശ്രമിക്കേണ്ടതുണ്ട്. ഒരവസരത്തില്‍ മത്സരം കൈപ്പിടിയിലായിരുന്നെങ്കിലും പിന്നീട് കോലി അത് തട്ടിയെടുക്കുകയായിരുന്നു. പുറത്താകാനുള്ള അവസരം സൃഷ്ടിച്ചെടുക്കാന്‍ ബൗളര്‍മാര്‍ക്കായില്ലെന്നും റൂട്ട് പറഞ്ഞു.

മത്സരത്തിനിടെ കോലി സഹകളിക്കാരനുമായി നിരന്തരം സംസാരിക്കുന്നത് അവരുടെ കളിക്ക് ഗുണം ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന മത്സരത്തില്‍ തിരിച്ചടിക്കുമെന്നും റൂട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. 1984-85 കാലത്തിനുശേഷം ഇംഗ്ലണ്ടിന് ഒരു ഏകദിന പരമ്പര ഇന്ത്യയില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലാണ്.

Story first published: Thursday, January 19, 2017, 8:46 [IST]
Other articles published on Jan 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+