സിഡ്നി: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ടും വൈസ് ക്യാപ്റ്റന്‍ ജോസ് ബട്ലറും ആസ്ത്രേലിയന്‍ ട്വന്റി-ട്വന്റി ലീഗായ ബിഗ്ബാഷില്‍ കളിക്കും. ഈ വര്‍ഷം ഡിസംബര്‍ 18ന് ആരംഭിക്കുന്ന ബിഗ്ബാഷ് ലീഗിന്റെ പുതിയ സീസണിലാണ് ഇരു താരങ്ങളും കളിക്കുക.
ബിഗ്ബാഷ് ലീഗ് ടീമായ സിഡ്നി തണ്ടറുമായാണ് ഇരു താരങ്ങളും കരാര്‍ ഒപ്പുവച്ചത്. ആദ്യമായാണ് 27 കാരനായ റൂട്ടിന് ഇംഗ്ലണ്ടിന് പുറത്തുള്ള ട്വന്റി-ട്വന്റി ലീഗ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. നേരത്തെ, ഐപിഎല്ലില്‍ റൂട്ടിനെ ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ല.
അതേസമയം, ഇത് ആറാം തവണയാണ് 27 കാരനായ ബട്ലര് ബിഗ്ബാഷ് ലീഗില്‍ കളിക്കാനൊരുങ്ങുന്നത്. ഇതിനു മുമ്പ് മെല്‍ബണിനു വേണ്ടിയും ബിഗ്ബാഷില്‍ താരം കളിച്ചിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ബട്ലര്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിനു വേണ്ടി മിന്നും പ്രകടനമാണ് ബട്ലര് കാഴ്ചവച്ചത്.