For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത്രയും അനായാസമായൊരു ക്യാച്ച് നിലത്തിടാമോ?; ആഘോഷം തുടങ്ങിയ ആര്‍ച്ചര്‍ ആരായി

ഹാമില്‍ട്ടണ്‍: ആഷസ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കാര്യമായി തിളങ്ങാനായില്ല. ഏറെ പ്രതീക്ഷയോടെ എത്തിയ ആര്‍ച്ചറുടെ ബൗളിങ്ങിനെ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ മെരുക്കിയതോടെ താരം നിരാശനായി. പരമ്പര ന്യൂസിലന്‍ഡ് 1-0ത്തിന് സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ ജയിച്ച ആതിഥേയര്‍ രണ്ടാം ടെസ്റ്റ് സമനിലയിലാക്കുകയായിരുന്നു.

ഹാമില്‍ട്ടണില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ആര്‍ച്ചറുടെ പന്തില്‍ അനായാസ ക്യാച്ച് വിടുന്ന ജോയ് ഡെന്‍ലിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്രയും അനായാസമായ ഒരു ക്യാച്ച് നിലത്തിടുമെന്ന് പ്രതീക്ഷിക്കാത്ത ആര്‍ച്ചര്‍ ആഘോഷം തുടങ്ങിയിരുന്നു. ആഘോഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോഴാണ് ഡെന്‍ലിയുടെ കൈയ്യില്‍നിന്നും പന്ത് ചോര്‍ന്നത് തിരിച്ചറിയുന്നത്.

williamson

മത്സരത്തിന്റെ അഞ്ചാം ദിവസമായിരുന്നു അപൂര്‍വ സംഭവം അരങ്ങേറിയത്. രണ്ട് വിക്കറ്റിന് 154 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍ ന്യൂസിലന്‍ഡ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നല്‍കിയ അവസരമായിരുന്നു അത്. ആര്‍ച്ചറുടെ സ്ലോ ബോളില്‍ അറിയാതെ ബാറ്റുവെച്ചതായിരുന്നു വില്യംസണ്‍. പന്ത് ഷോട്ട് മിഡ് വിക്കറ്റില്‍ ഡെന്‍ലിയുടെ കൈയ്യിലേക്ക് പതുക്കെ പറന്നിറങ്ങി. എന്നാല്‍, ഡെന്‍ലിയുടെഅലസത മൂലം പന്ത് നിലത്തുവീണു. ആഘോഷം തുടങ്ങിയ ആര്‍ച്ചര്‍ പിന്നീട് ചിരിച്ചുകൊണ്ടാണ് ചമ്മല്‍ മറച്ചത്. മത്സരത്തില്‍ വില്യംസണിന് സെഞ്ച്വറി നേടാനും ഇതിലൂടെ കഴിഞ്ഞു.

Story first published: Tuesday, December 3, 2019, 17:47 [IST]
Other articles published on Dec 3, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+