Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിനിഷറുടെ റോള്‍ കടുപ്പമെന്ന് ധോണി.. വേറെയുമുണ്ട് ധോണിയുടെ കോമഡികള്‍, ചിരിച്ച് മരിക്കരുത്!

റാഞ്ചി: ന്യൂസിസലന്‍ഡിനെതിരായ നാലാം ഏകദിനം തോറ്റ ശേഷം ക്യാപ്റ്റന്‍ എം എസ് ധോണി നല്ല മൂഡിലാണ്. ഒരു വശത്ത് പത്രപ്രവര്‍ത്തകരോട് കോമഡി പറയുന്നു മറ്റൊരിടത്ത് തോല്‍വിയുടെ കാരണം തിരയുന്നു അങ്ങനെ അങ്ങനെ. വേഗം കുറഞ്ഞ ഇന്ത്യന്‍ വിക്കറ്റുകളില്‍ ഫിനിഷറുടെ ജോലി കടുപ്പമാണ് എന്നാണ് ധോണി ഇപ്പോള്‍ പറയുന്നത്.

Read Also: ധോണി ഈസ് ബാക്ക്.. റാഞ്ചിയിലും ധോണിയുടെ പങ്കായം ബാറ്റ് കൊണ്ട്.... കപ്പിത്താന് ട്രോളോട് ട്രോളുകള്‍!

ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷര്‍ എന്ന ഖ്യാതിയുള്ള ധോണിയാണ് ഈ പറയുന്നത് എന്നോര്‍ക്കണം. 31 പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത് ഇന്ത്യയെ ബാക്ക്ഫുട്ടിലാക്കിയതിന് പിന്നാലെയാണ് ധോണിയുടെ ഈ വിലയിരുത്തല്‍. ഇത് മാത്രമല്ല സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായി ടീമില്‍ തുടരുന്നതിനെക്കുറിച്ച് ധോണി പറഞ്ഞ കമന്റും ചിരിപ്പിക്കുന്നതാണ്.

എനിക്ക് ഫീല്‍ഡിങ് അറിയില്ലല്ലോ

എനിക്ക് ഫീല്‍ഡിങ് അറിയില്ലല്ലോ

എനിക്ക് കീപ്പിങ് മാത്രമല്ലേ അറിയൂ. ഫീല്‍ഡ് ചെയ്യാന്‍ അറിയില്ലല്ലോ. ഞാന്‍ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായി കളിച്ചാല്‍ ഫുള്‍ടൈം ഒരു സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറെ വെക്കേണ്ടി വരും - വിക്കറ്റ് കീപ്പറായി മറ്റൊരാള്‍ക്ക് അവസരം കൊടുത്ത് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായി ടീമില്‍ തുടരുന്നതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോടായിരുന്നു ധോണി ചിരിച്ചുകൊണ്ട് ഈ മറുപടി പറഞ്ഞത്.

അല്ലേലും അതെന്ത് ചോദ്യം

അല്ലേലും അതെന്ത് ചോദ്യം

എം എസ് ധോണി ഇപ്പോള്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്നത് വിക്കറ്റ് കീപ്പിങിലാണ്. ഈ പരമ്പരയിലും വിക്കറ്റിന് പിന്നില്‍ ധോണി ചില മിന്നല്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും ധോണിക്ക് ആ പഴയ മാന്ത്രികത ഇപ്പോഴില്ല. ലോകം കണ്ട ഏറ്റവും മികച്ച കീപ്പറോട് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായി ടീമില്‍ തുടര്‍ന്ന് കൂടെ എന്ന് ചോദിച്ചത് എന്തായാലും കടുപ്പം തന്നെ.

ധോണി തന്നെ പറയണം

ധോണി തന്നെ പറയണം

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായിട്ടാണ് ധോണി എണ്ണപ്പെടുന്നത്. ബെസ്റ്റ് ഫിനിഷര്‍ എന്ന് തന്നെ വിളിക്കാം ധോണിയെ. ആ ധോണിയാണ് പറയുന്നത് സ്ലോ വിക്കറ്റുകളില്‍ ഫിനിഷറുടെ ജോലി വിഷമകരമാണ് എന്ന്. അമിത് മിശ്രയും കുല്‍ക്കര്‍ണിയും പോലും അടിച്ച് കളിച്ച വിക്കറ്റാണ് ഇതെന്ന് ഓര്‍ക്കണേ.

ഏറ്റവും ഉയര്‍ന്ന ശരാശരി

ഏറ്റവും ഉയര്‍ന്ന ശരാശരി

ബെസ്റ്റ് ഫിനിഷര്‍ എന്ന പേര് മാത്രമല്ല,. വിജയകരമായി സ്‌കോര്‍ പിന്തുടര്‍ന്ന് ജയിപ്പിച്ച കളികളില്‍ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ആവറേജ് ഉളള ബാറ്റ്‌സ്മാനും ധോണിയാണ്. രണ്ടാമത് ബാറ്റ് ചെയ്ത് ജയിച്ച കളികളില്‍ 100 ന് മേലെയാണ് ധോണിയുടെ ശരാശരി. ഈ കളികളില്‍ മാത്രം 16 ഫിഫ്റ്റിയും 2 സെഞ്ചുറിയും ധോണിയുടെ പേരിലുണ്ട്.

കോലിയെ ഡിപ്പന്‍ഡ് ചെയ്യുന്നില്ല

കോലിയെ ഡിപ്പന്‍ഡ് ചെയ്യുന്നില്ല

വിരാട് കോലിയെ ടീം ഇന്ത്യ അമിതമായി ആശ്രയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അളന്ന് മുറിച്ച വാക്കുകളിലാണ് ധോണി മറുപടി പറഞ്ഞത്. സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയാല്‍ ശരിക്കുള്ള കളി മനസിലാകില്ല എന്നായിരുന്നു ആ മറുപടി. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് കോലിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ് ആരാധകര്‍ക്ക് തോന്നുന്നത്.

ധോണി ഫിനിഷ് ചെയ്‌തോളും - ഗാംഗുലി

ധോണി ഫിനിഷ് ചെയ്‌തോളും - ഗാംഗുലി

ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്‌തോട്ടെ എന്ന അഭിപ്രായക്കാരനാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഫിനിഷര്‍ 40 ഓവറിന് ശേഷമേ ക്രീസിലെത്താവൂ എന്ന് നിയമം ഒന്നുമില്ല. നാലാം നമ്പറില്‍ കളിച്ചാലും ധോണി കളി ഫിനിഷ് ചെയ്‌തോളും. - ഇതാണ് ധോണിയുടെ ഫിനിഷിങിനെപ്പറ്റി ഗാംഗുലിയുടെ അഭിപ്രായം.

ഉദാഹരണമായി കോലി

ഉദാഹരണമായി കോലി

വിരാട് കോലിയെ ആണ് സൗരവ് ഗാംഗുലി ഇതിന് ഉദാഹരണമായി പറയുന്നത്. കോലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ട് കളി ഫിനിഷ് ചെയ്യുന്നുണ്ടല്ലോ. അപ്പോള്‍ നാലാം നമ്പറില്‍ ധോണിയും ഇത് തന്നെ ചെയ്‌തോളും.

Story first published: Friday, October 28, 2016, 8:14 [IST]
Other articles published on Oct 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+