For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൗണ്ടറി നിയമം എടുത്തു കളഞ്ഞു; ഐസിസിയെ പരിഹസിച്ച് ജിമ്മി നിഷാം

വെല്ലിങ്ടണ്‍: ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇത്തവണത്തെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. സൂപ്പര്‍ ഓവറും സമനിലയായ മത്സരത്തില്‍ ബൗണ്ടറിയുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് അന്ന് മുതല്‍ക്കെ ഉയര്‍ന്നത്. ഇംഗ്ലണ്ടിനെപ്പോലെ തന്നെ ന്യൂസീലന്‍ഡിനും കിരീടത്തിന് അവകാശമുണ്ടെന്നും ബൗണ്ടറി നിയമം ശരിയല്ലെന്നുമുള്ള തരത്തില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ബൗണ്ടറി നിയമം ക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കുന്നതായി ഐസിസി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഏറെ വൈകിയെത്തിയ നിയമ പരിഷ്‌കാരത്തെയും വിമര്‍ശിച്ച് നിരവധിയാളുകളാണ് സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികരിക്കുന്നത്. ഇതിനിടെ പുതിയ പരിഷ്‌കാരത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ന്യൂസീലന്‍ഡ് താരവും ലോകകപ്പ് ടീമില്‍ അംഗവുമായിരുന്ന ജിമ്മി നിഷാം. അടുത്ത പരിപാടി ടൈറ്റാനിക്കിലെ ഐസ് സ്‌പോട്ടേഴ്‌സിന് മികച്ച പൈനാക്കുറല്‍ നല്‍കുകയാണെന്നാണ് പരിഹാസ രൂപേണ നിഷാം ട്വിറ്ററില്‍ കുറിച്ചത്.

neesham

സംഭവത്തെക്കുറിച്ച് പ്രതികരിച്ച് മുന്‍ കിവീസ് താരം ക്രയ്ഗ് മക്മില്ലനും രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനം ഏറെ വൈകിയെന്നാണ് പ്രതികരിച്ചത്. കൂടാതെ ത്രോ ചെയ്യുമ്പോള്‍ പന്ത് ബാറ്റ്‌സ്മാന്റെ ശരീരത്തിലോ ബാറ്റിലോ കൊണ്ട് ബൗണ്ടറി പോയാല്‍ അത് അനുവദിക്കുന്ന നിയമത്തില്‍ എന്ത് മാറ്റമാണ് ഉള്ളതെന്നും ചോദിച്ചു. ലോകകപ്പിനിടെ ഗുപ്റ്റിലിന്റെ ത്രോ സ്റ്റോക്‌സിന്റെ ബാറ്റില്‍കൊണ്ട് ബൗണ്ടറി പോയത് ഇംഗ്ലണ്ടിന് റണ്‍സ് അനുവദിച്ച് നല്‍കിയിരുന്നു. ഇത് മത്സരത്തില്‍ വഴിത്തിരിവായിരുന്നു.

Story first published: Wednesday, October 16, 2019, 9:13 [IST]
Other articles published on Oct 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+