For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കുശേഷം പുതിയ താരോദയമില്ല; ആരാധകര്‍ കടുത്ത നിരാശയില്‍

By Anwar Sadath

റാഞ്ചി: ജാര്‍ഖണ്ഡിലെ സാധാരണക്കാരനായ ധോണി ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും ധോണി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്. 2019 ലോകകപ്പിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ധോണിക്കുതന്നെയാകുമെന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍, ധോണിക്കുശേഷം മറ്റൊരാള്‍ ഉദിച്ചുയരാത്തതില്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് ആരാധകര്‍ കടുത്ത നിരാശയിലാണ്.

ധോണിക്കുശേഷം ചെറു നഗരങ്ങളില്‍ നിന്നും ഒട്ടേറേപേര്‍ ഇന്ത്യന്‍ ടീമിലെത്തി. ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി തുടങ്ങിയവര്‍ ഉദാഹരണം. എന്നാല്‍ ജാര്‍ഖണ്ഡില്‍ നിന്നുമാത്രം താരങ്ങളെ കണ്ടെത്താനാകുന്നില്ല. ചില താരങ്ങള്‍ മുഖം കാണിച്ചെത്തിയെങ്കിലും കാര്യമായ പ്രകടനം നടത്താനായില്ല.

dhoni

ജാര്‍ഖണ്ഡ് രഞ്ജി ട്രോഫി ക്യാപ്റ്റന്‍ വരുണ്‍ ആരോണില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കൂടുതല്‍ മികച്ച ബൗളര്‍മാര്‍ എത്തിയതോടെ വരുണ്‍ പിന്നോക്കംപോയി. ഫിറ്റ്‌നസും മോശം പ്രകടനവുമാണ് ആരോണിന് വിനയായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ദേശീയ ടീമില്‍ ഇടംനേടാന്‍ വരുണിന് കഴിഞ്ഞിട്ടില്ല. മറ്റൊരു താരം സൗരഭ് തിവാരിയായിരുന്നു.

എന്നാല്‍ തിവാരിക്കും ടീമില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് ഏകദിന മത്സരങ്ങളില്‍ മാത്രമാണ് തിവാരിക്ക് കളിക്കാനായത്. ഇരുവരും 2017ലെ ഐപിഎല്‍ ടൂര്‍ണമെന്റിലുണ്ടായിരുന്നെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. സ്പിന്നര്‍ ഷഹ്ബാസ് നദീമും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമാണ് ഭാവിയിലെ പ്രതീക്ഷകള്‍. ധോണിക്കുശേഷം കിഷന്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആകുമോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രതീക്ഷ.

Story first published: Friday, October 6, 2017, 9:23 [IST]
Other articles published on Oct 6, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+